CinemaGeneralLatest NewsNEWS

“അന്യന്‍” ബോളിവുഡിലേക്ക്; നായകനായി നടന്‍ രണ്‍വീര്‍ സിംഗ് എത്തുന്നു

ശങ്കര്‍ തന്നെയാകും റീമേക്കും ഒരുക്കുക എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന റിപ്പോര്‍ട്ട്

വ്യത്യസ്തത നിറഞ്ഞ ഭാവപ്രകടനത്തിലൂടെയും രൂപമാറ്റത്തിലൂടെയും ആരാധകരെ ഞെട്ടിച്ച വിക്രമിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം “അന്യന്‍” ബോളിവുഡിലേക്ക്. ചിത്രത്തിന്‍റെ ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നു എന്ന വാർത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബോളിവുഡ് റീമേക്കില്‍ നായകനായി നടന്‍ രണ്‍വീര്‍ സിംഗ് എത്തുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്.

Read Also: ധനുഷ്-രജിഷ വിജയന്‍ ചിത്രം ‘കര്‍ണന്‍’ റിലീസിനൊരുങ്ങുന്നു, ടീസര്‍ മാര്‍ച്ച്‌ 23 ന്

ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം 2005ലാണ് പുറത്തിറങ്ങിയത്. ശങ്കര്‍ തന്നെയാകും റീമേക്കും ഒരുക്കുക എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന റിപ്പോര്‍ട്ട്. രാമാനുജം അമ്പി അയ്യങ്കര്‍, റൊമോ, അന്യന്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിക്രം ചിത്രത്തില്‍ വേഷമിട്ടത്.

Read Also: “മാൻ ഓഫ് സിംപ്ലിസിറ്റി”; “തല” അജിത് ഓട്ടോയിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വിവേക്, പ്രകാശ് രാജ്, നെടുമുടി വേണു എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. സദാ ആയിരുന്നു ചിത്രത്തിലെ നായിക. നിരവധി പുരസ്‌കാരങ്ങളും വിക്രം- ശങ്കർ വിസ്മയം തീർത്ത ഈ ചിത്രം വാരിക്കൂട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button