GeneralLatest NewsNEWSSocial Media

“നാളെ ഞാന്‍ ബിഗ് ബോസില്‍ കേറും. സണ്‍ഡെ എപ്പിസോഡ് തൊട്ട് കാണാം”; വ്യാജ സന്ദേശത്തോട് പ്രതികരിച്ച്‌ ഗായത്രി അരുൺ

"സൂക്ഷിക്കുക. ആരോ എന്‍റെ ഐഡി മിസ് യൂസ് ചെയ്യുന്നുണ്ട്"

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഗായത്രി അരുണ്‍. ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ എത്തുന്ന മത്സരാര്‍ത്ഥികളില്‍ ഗായത്രിയുമുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത പിന്നീട് തെറ്റാണെന്നും വെളിപ്പെട്ടിരുന്നു. ഇപ്പോഴിതാ ഗായത്രിയുടെ വ്യാജ അക്കൗണ്ടിലൂടെ നുണ പ്രചരണവുമായി എത്തിരിക്കുകയാണ് ചില വിരുതന്മാർ.

Read Also: പൊന്നാനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കം

താന്‍ ബിഗ് ബോസില്‍ പ്രവേശിക്കുകയാണെന്ന തരത്തിലുള്ള വ്യാജ സന്ദേശത്തിനെതിരെ ഗായത്രി തന്നെ രംഗത്ത് എത്തിയിട്ടുമുണ്ട്. തന്‍റെ പേരിലുളള വ്യാജ അക്കൗണ്ടില്‍ നിന്നും അയച്ച സന്ദേശം പങ്കുവച്ചു കൊണ്ടായിരുന്നു ഗായത്രിയുടെ പ്രതികരണം. “നാളെ ഞാന്‍ ബിഗ് ബോസില്‍ കേറും. സണ്‍ഡെ എപ്പിസോഡ് തൊട്ട് കാണാം. പ്ലീസ് സപ്പോര്‍ട്ട് ആൻറ്റ് വോട്ട്. വണ്‍ ക്രൂ ടീമിലുള്ള എല്ലാവരോടും വോട്ട് ചെയ്യാന്‍ പറയണേ. പ്രത്യേകിച്ച് ശ്രീജിത്ത്, ഭാസി, മിഥുനോട് ഒക്കെ പറയണം” എന്നായിരുന്നു വ്യാജ സന്ദേശം.

Read Also: ദർശന അന്താരാഷ്ട്ര ചലച്ചിത്രോത്സവം; 24ന് കട്ടപ്പന സന്തോഷ് സിനിമാസിൽ തുടങ്ങും

ഇതിനോട് താരം പ്രതികരിച്ചതിങ്ങനെ; “സൂക്ഷിക്കുക. ആരോ എന്‍റെ ഐഡി മിസ് യൂസ് ചെയ്യുന്നുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുമുണ്ട്. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. അവരുടെ കാര്യക്ഷമതയില്‍ ഞാന്‍ തൃപ്തയാണ്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരും”. ഇതിനു പിന്നാലെ താരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button