GalleryGeneralLatest NewsNEWSSocial Media

“മാൻ ഓഫ് സിംപ്ലിസിറ്റി”; “തല” അജിത് ഓട്ടോയിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

“മാൻ ഓഫ് സിംപ്ലിസിറ്റി” എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന താരമാണ് നടൻ അജിത്, തമിഴകത്തിന്‍റെ “തല”. ലാളിത്യമാർന്ന പെരുമാറ്റ രീതികൊണ്ട് താരം ആരാധകരെ പലപ്പോഴായി അമ്പരപ്പിച്ചിട്ടുണ്ട്. അജിത്തിന്‍റെ അത്തരം പ്രവർത്തികൾ സമൂഹ മാധ്യമങ്ങളും ഏറ്റെടുക്കാറുണ്ട്.

Read Also: സജ്‌നയ്ക്ക് ജയില്‍ ശിക്ഷ; സന്ധ്യ ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരെ സോഷ്യൽ മീഡിയ

താരജാഡയില്ലാതെ ഓട്ടോയിൽ സഞ്ചരിക്കുന്ന അജിത്തിന്‍റെ ദൃശ്യങ്ങളാണിപ്പോൾ സമൂഹ മാധ്യമത്തിൽ തരംഗമാകുന്നത്. അജിത്തിന്‍റെ ഒരു ആരാധകനാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. “എന്തുക്കൊണ്ട് അജിത് മാൻ ഓഫ് സിംപ്ലിസിറ്റി എന്ന് വിളിക്കപ്പെടുന്നു” എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്.

https://twitter.com/i/status/1372734444017053696

Read Also: യമുന ഭക്ഷണത്തിന്റെ പേരില്‍ മകളുമായി വഴക്കിട്ടു, ദേവന്‍ ഇറങ്ങിപ്പോയി

ചെന്നൈ തെരുവുകളിലൂടെ ഒരു ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. മാസ്ക് ധരിച്ച് ഓട്ടോയുടെ പിന്നിലിരുന്ന് പോകുന്ന താരത്തെ ദൃശ്യത്തിൽ കാണാം. ഇതിനു മുമ്പ് വാരണാസിയിലെത്തി ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന താരത്തിന്‍റെ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button