GeneralLatest NewsNEWSTV Shows

മത്സരാര്‍ത്ഥികള്‍ അറിയാതെ ബിഗ് ബോസിൽ മോഹന്‍ലാല്‍; താരത്തിന്റെ രഹസ്യ സന്ദര്‍ശനത്തിനു പിന്നിൽ

മോഹന്‍ലാലിന്റെ രഹസ്യ സന്ദര്‍ശനത്തിന് ശേഷമാണ് ശനിയാഴ്ച എപ്പിസോഡ് ആരംഭിച്ചത്.

ബിഗ്‌ബോസ് വീട്ടിൽ രഹസ്യ സന്ദർശനം നടത്തി മോഹൻലാൽ. ഷോ 35-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അപ്പോഴാണ് മത്സരാര്‍ത്ഥികള്‍ അറിയാതെ മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസില്‍ എത്തിയത്.

ഹൗസിന് ചുറ്റുമുള്ള ഇരുണ്ട ഇടനാഴിയിലൂടെ മത്സരാര്‍ത്ഥികളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച മോഹന്‍ലാല്‍ എല്ലാ മത്സരാര്‍ത്ഥികളും ഒരു ചുവരുകള്‍ക്കപ്പുറമുണ്ടെന്നും തനിക്കെല്ലാവരെയും കാണാം അവര്‍ക്ക് തന്നെ കാണാന്‍ കഴിയില്ലെന്നും പറയുന്നു. ”ഈ ബിഗ് ബോസ് ഹൗസിന്റെ വാതിലുകള്‍ മത്സരാര്‍ത്ഥികള്‍ക്കായി തുറക്കപ്പെടുന്നതിന് മുന്‍പ് താന്‍ വന്നിരുന്നു. പിന്നീട് അവരോരോരുത്തരായി വന്നതോടെ ഈ വീടിന് ജീവന്‍ തുടിച്ചു. തന്ത്രങ്ങളും കുതന്ത്രങ്ങളുമൊക്കെ മെനയുന്നതും ചിലപ്പോള്‍ കലഹിക്കുന്നതും ചിലര്‍ തമ്മില്‍ പ്രണയം മൊട്ടിടുന്നതുമൊക്കെ ഇവിടെ വെച്ചാണ്. ഇനിയും കളികള്‍ കണ്ടറിയാം ഈ കളിയില്‍ ആരൊക്കെ തുടരുമെന്ന് കണ്ടറിയാം ”-മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ രഹസ്യ സന്ദര്‍ശനത്തിന് ശേഷമാണ് ശനിയാഴ്ച എപ്പിസോഡ് ആരംഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button