GeneralLatest NewsMollywoodNEWSSocial Media

അന്നും ഇന്നും എന്നും പ്രിയദര്‍ശന്‍ ഒരു വികാരമാണ് ; അജു വര്‍ഗീസ്

ഇതൊരു വികാരമാണ് എന്ന ഹാഷ്ടാഗിലാണ് നടന്റെ പോസ്റ്റ്

 

മികച്ച സിനിമക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശന്റെ ചിത്രത്തിനായിരുന്നു. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരം, മികച്ച സ്‌പെഷ്യല്‍ ഇഫക്‌ട്‌സ്, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള പുരസ്‌കാരം എന്നിവയാണ് മരക്കാരിന് ലഭിച്ചത്. നിരവധിപേരാണ് പ്രിയദർശനും മോഹൻലാലിനും അഭിനന്ദനങ്ങളുമായി എത്തിയത്. ഇപ്പോഴിതാ പ്രിയദര്‍ശന്റെ ആരാധകനും നടനുമായ അജു വര്‍ഗീസ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

https://www.instagram.com/p/CMuJx7vDSpA/?utm_source=ig_web_copy_link

അന്നും ഇന്നും എന്നും’- രചന സംവിധാനം പ്രിയദര്‍ശന്‍ എന്ന് എഴുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് അജു വര്‍ഗീസ് കുറിച്ചു. ഒപ്പം ഇതൊരു വികാരമാണ് എന്ന ഹാഷ്ടാഗിലാണ് നടന്റെ പോസ്റ്റ്. ഇത് കണ്ടയുടന്‍ പ്രിയദര്‍ശന്റെ മകളും നടിയുമായ കല്യാണിയും തന്റെ സ്നേഹം കമന്റിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button