CinemaGeneralLatest NewsMollywoodNEWS

ഭാവന നായികയാകുന്ന’ഇൻസ്പെക്ടർ വിക്രം’ പ്രദർശനത്തിന്

ഏപ്രിൽ രണ്ടിന്  ചിത്രം കേരളത്തിലും പ്രദർശനത്തിനെത്തും

മലയാളത്തിൻ്റെ പ്രിയ നടി ഭാവന നായികയായി അഭിനയിക്കുന്ന കന്നഡ ചിത്രമാണ് ഇൻസ്പെക്ടർ വിക്രം. വിവാഹത്തിനു ശേഷം ഭാവന അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. ചിത്രം ഇതിനകം കന്നഡത്തിൽ വലിയ വിജയമാണ് നേടിയിരിക്കുന്നത്.
അമ്പതു ദിവസം പിന്നിട്ടിരിക്കുന്ന ഈ ചിത്രത്തിലൂടെ ഭാവനയുടെ രണ്ടാം വരവ് ആഘോഷിക്കുകയാണ് കന്നഡ സിനിമ. ഏപ്രിൽ രണ്ടിന്  ചിത്രം കേരളത്തിലും പ്രദർശനത്തിനെത്തും.

തികച്ചും മലയാളികരിച്ചു കൊണ്ടാണ് ഈ ചിത്രം കേരളത്തിൽ എത്തുന്നത്.
ഉദ്വേഗജനകമായ ഒരു പൊലീസ് സ്റ്റോറിയുടെ പശ്ചാത്തലത്തിൽ പ്രണയവും സസ്പെൻസുമൊക്കെ നിറത്ത ഒരു ദൃശ്യവിസ്മയം കൂടിയാണ് ഈ ചിത്രം. പ്രശസ്ത നിർമ്മാതാവ് ഖാദർ ഹസ്സൻ്റെ ഉടമസ്ഥതയിലുള്ള രെ ദക് ആർട്സ് ആണ് ഈ ചിത്രം കേരളത്തിൽ നിർമ്മിച്ച് പ്രദരശനത്തിനെത്തിക്കുന്നത്.

ഒരു പൊലീസ് ചിത്രത്തിന് എന്തൊക്കെ ആകർഷകമായ ഘടകങ്ങൾ ചേർക്കാമോ അതെല്ലാം കൂട്ടിയിണക്കിയുള്ള ഒരുക്ലീൻ എൻ്റെർടൈന റായിരിക്കും ചിത്രം.
കന്നഡ സിനിമയിലെ മികച്ച കൊമേഴ്സ്യൽ ഡയാക്ടറായ നരസിംഹനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  കന്നഡത്തിലെ മറ്റൊരു പ്രശസ്ത താരമായ പ്രജ്വൽദേവരാജാണ് മറ്റൊരു താരം. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു – നവീൻകുമാറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്.ഹരിഷ് കോം. സംഗീതം  അനൂപ് സീലിൻ

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button