CinemaGeneralLatest NewsMollywoodNEWS

ടൊവിനോ ചിത്രം ‘കള’ ; മാർച്ച് 25ന് റിലീസ് ചെയ്യും

രോഹിത് വി.എസ്. ഒരുക്കുന്ന ചിത്രമാണ് ‘കള’

ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി.എസ്. ഒരുക്കുന്ന ചിത്രമാണ് ‘കള’. സിനിമ മാർച്ച് 25ന് റിലീസ് ചെയ്യും. അത്യുഗ്രൻ ആക്‌ഷൻ ചിത്രങ്ങളിലൊന്നാകും കള.

‘കള കഠിനമാണ്, അതികഠിനം. എന്നാൽ സിനിമയോടുള്ള അടങ്ങാത്ത സ്നേഹമാണ് ഈ ചിത്രം സാധ്യമാക്കിയത്. ഈ ടീമിന്റെ ആ ഇഷ്ടം കളയെയും മറ്റൊരു തലത്തിലെത്തിക്കുമെന്ന എനിക്ക് ഉറപ്പുണ്ട്.’–കള എന്ന സിനിമയെക്കുറിച്ച് ടൊവിനോ പറയുന്നു.

രോഹിതിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്. അഖില്‍ ജോര്‍ജ് ആണ് ക്യമറ. ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. മനുഷ്യനും പ്രകൃതിയുമാണ് സിനിമയുടെ തീം. ജുവിസ് പ്രൊഡക്‌ഷന്‍സാണ് നിർമാണം.

shortlink

Related Articles

Post Your Comments


Back to top button