AwardsGeneralLatest NewsMollywoodNationalNEWSSocial Media

അഭിനയിച്ച മൂന്ന് ചിത്രങ്ങൾക്കും അംഗീകാരങ്ങൾ ; ചന്തുവിന് ആശംസ അറിയിച്ച് നടൻ മണികണ്ഠൻ ആചാരി

അശ്വന്ദ് കെ ഷായ്ക്ക് ആശംസകളുമായി നടൻ മണികണ്ഠൻ ആചാരി

ബാലതാരം അശ്വന്ദ് കെ ഷായ്ക്ക് ആശംസകളുമായി നടൻ മണികണ്ഠൻ ആചാരി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് മോഹൻലാലും പ്രിയദർശനും ഒന്നിച്ച മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന സിനിമയ്‌ക്കായിരുന്നു. ഈ സിനിമയുടെ ഭാഗമായ മാസ്റ്റര്‍ അശ്വന്ദ് കെ ഷായ്ക്ക് ആശംസ അറിയിച്ചുകൊണ്ട് മണികണ്ഠൻ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

”ഇത് അശ്വന്ദ് കെ ഷാ, ഞങ്ങളുടെ നാടിന്‍റെ അഭിമാനം. തൃപ്പൂണിത്തുറയുടെ പുത്തൻ താരോദയം. അഭിനയിച്ച മൂന്ന് ചിത്രങ്ങൾക്കും അംഗീകാരങ്ങൾ. ആദ്യ ചിത്രം ജയരാജ് സാർ സംവിധാനം ചെയ്ത “ഒറ്റാൽ ” എന്ന ചിത്രത്തിൽ മികച്ച പ്രകടനത്തിന് സുവർണ ചകോരം അവാർഡ് . “ലാലി ബേല” എന്ന രണ്ടാമത്തെ ചിത്രത്തിന് കേരളാ സംസ്ഥാന അവാർഡ് പ്രത്യേക പരാമർശം. മൂന്നാമത്തെ ചിത്രമായ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായ പ്രിയദർശൻ സാർ സംവിധാനം ചെയ്ത മോഹൻലാൽ സാർ നായകനായി അഭിനയിച്ച “മരക്കാർ അറബിക്കടലിന്‍റെ സിംഹം ” എന്ന ചിത്രത്തിൽ ഭാഗമാവാനും ഞങ്ങളുടെ ചന്ദു കുട്ടന് കഴിഞ്ഞു.അശ്വന്ദ് കെ ഷാ എന്ന ചന്തു എന്‍രെ സുഹൃത്തും സഹോദരതുല്യനും നാടക പ്രവർത്തകനും കോ ആക്ടറുമായ ഷാബു കെ മാധവന്‍റെയും ഷാന്‍രീ വീ രാജിന്‍റെയും മകനാണ്. ചന്തുവിന് എന്‍റെ എല്ലാ ആശംസകളും. തൃപ്പൂണിത്തുറയുടെ പ്രതീക്ഷയാണ്, മലയാള സിനിമക്ക് ഒരു വാഗ്ദാനവുമാണ് അശ്വന്ദ് കെ ഷാ”, മണികണ്ഠൻ ആചാരി ഫേസ്ബുക്കിൽ കുറിച്ചു.

https://www.facebook.com/ManikandanRAchariOfficial/posts/301982711294985

shortlink

Related Articles

Post Your Comments


Back to top button