AwardsCinemaGeneralLatest NewsMollywoodNationalNEWS

പലയിടത്തും സിനിമ തിരസ്ക്കരിക്കപ്പെട്ടിരുന്നു, അവാർഡ് അപ്രതീക്ഷിതം ; സന്തോഷം പങ്കുവെച്ച് ബിരിയാണി സംവിധായകൻ

പ്രത്യേക പരാമർശം തികച്ചും അപ്രതീക്ഷിതമെന്ന് സംവിധായകൻ

കൊച്ചി: ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച സന്തോഷം പങ്കുവെച്ച് ബിരിയാണി സിനിമയുടെ സംവിധായകന്‍ സജിന്‍ ബാബു. അവാര്‍ഡ് അപ്രതീക്ഷിതമായിരുന്നുവെന്നും, ദേശീയ അംഗീകാരം കിട്ടുക എന്നത് ചെറിയ കാര്യമല്ലെന്നും സജിൻ ബാബു പറഞ്ഞു. പക്ഷെ രാജ്യത്തിനകത്ത് പലയിടത്തും സിനിമ തിരസ്ക്കരിക്കപ്പെട്ടിരുന്നുവെവെന്നും സജിൻ ബാബു പറയുന്നു.

കനി കുസൃതിക്ക് മികച്ച നടിക്കുളള സംസ്ഥാന അവാര്‍ഡ് ഈ ചിത്രം നേടിക്കൊടുത്തിരുന്നു. അന്ന് ആ അവാര്‍ഡ് അപ്രതീക്ഷിതമായിരുന്നു. അതുപോലെ തന്നെ പ്രതീക്ഷിക്കാത്ത ഒന്നാണ് പ്രത്യേക ജൂറി പരാമര്‍ശമെന്നും സജിന്‍ ബാബു പറഞ്ഞു.

”തിരുവനന്തപുരത്തെ കൂപ്പ് എന്ന ഗ്രാമത്തില്‍ നിന്നാണ് താന്‍ വരുന്നത്. തന്‍റെ മൂന്നാമത്തെ സിനിമയ്ക്ക് ഇതുപോലെയൊരു ദേശീയ അംഗീകാരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്. വെളളിയാ‍ഴ്ച സിനിമ റിലീസ് ചെയ്യുകയാണ്. ഇതൊരു അവാര്‍ഡ് സിനിമയായി ആരും കാണരുത്. എല്ലാവരും തിയേറ്ററില്‍ തന്നെ സിനിമ കാണണമെന്നും” സജിന്‍ ബാബു കൂട്ടിച്ചേർത്തു.

പിന്നാക്ക മുസ്ലീം സ്ത്രീയുടെ ജിവിതത്തെ ആധാരമാക്കി നിര്‍മ്മിച്ച സിനിമയാണ് ബിരിയാണി. സംവിധായകന് പ്രത്യേക ജൂറി പരാമര്‍ശം എന്ന അംഗീകാരമാണ് ബിരിയാണി നേടിക്കൊടുത്തത്.

shortlink

Related Articles

Post Your Comments


Back to top button