AwardsGeneralLatest NewsNationalNEWS

“മരക്കാറി”നെയും, ധനുഷിനെയും പ്രശംസിച്ചുകൊണ്ടുള്ള ‘അമൂല്‍ ഇന്ത്യ’യുടെ പോസ്റ്റർ ശ്രദ്ധ നേടുന്നു…

"സൗത്ത് ഇന്ത്യന്‍ സ്വീപ്പ്" എന്നാണ് പോസ്റ്ററിന് പേര് നൽകിയിരിക്കുന്നത്

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളായ “മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം” എന്ന ചിത്രത്തെയും , നടന്‍ ധനുഷിനെയും അഭിനന്ദിച്ച് പോസ്റ്റർ പുറത്തിറക്കി ‘അമൂല്‍ ഇന്ത്യ’. പോസ്റ്ററില്‍ “അസുരനി”ലെ ധനുഷും, “കുഞ്ഞാലി മരക്കാറു”മാണ് ഉള്ളത്. “സൗത്ത് ഇന്ത്യന്‍ സ്വീപ്പ്” എന്നാണ് പോസ്റ്ററിന് പേര് നൽകിയിരിക്കുന്നത്. അമൂൽ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച പോസ്റ്റര്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. ഇന്ത്യയിലെ പ്രധാനപ്പെട്ട സംഭവങ്ങളെ പ്രതിപാദിച്ചാണ് സാധാരണയായി അമൂല്‍ പോസ്റ്റര്‍ ചെയ്യാറുള്ളത്.

Read Also: ‘ബറോസ്’ ; പൂജാ ചിത്രങ്ങൾ പങ്കുവെച്ച് മോഹൻലാൽ

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് നടൻ ധനുഷാണ് അർഹനായത്. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ എന്ന ചിത്രത്തിലെ ശിവസാമി എന്ന കഥാപാത്രത്തിന്‍റെ മികച്ച അവതരണമാണ് താരത്തിന് ഈ അംഗീകാരം നേടി കൊടുത്തത്. ധനുഷിനൊപ്പം പുരസ്‌കാരം പങ്കിട്ടത് ബോളിവുഡ് താരമായ മനോജ് വാജ്പേയ് ആണ്.

Read Also: മോഹൻലാലിൻറെ ‘ബറോസ്’ വേദിയിൽ താരമായി മമ്മൂട്ടി ; ചിത്രങ്ങൾ

മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത “മരക്കാറി”ന് ലഭിച്ചത് മലയാള സിനിമയ്ക്ക് മറ്റൊരു അഭിമാന മുഹൂര്‍ത്തമായി മാറി . ഇതിന് പുറമെ മികച്ച വിഷ്വല്‍ ഇഫക്റ്റ്സിനും, മികച്ച വസ്ത്രാലങ്കാരത്തിനും മരക്കാറിന് പുരസ്‌കാരം ലഭിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button