CinemaGeneralKollywoodLatest NewsNEWSTeasersVideos

ധനൂഷിനൊപ്പം രജിഷയും ലാലും ; കർണ്ണന്റെ പുതിയ ടീസർ പുറത്ത്

ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ ടീസർ പങ്കുവച്ചത്

ധനുഷും രജിഷ വിജയനും ഒരുമിക്കുന്ന ചിത്രം ‘കർണന്റെ’ ടീസർ പുറത്തുവിട്ടു. പരിയേറും പെരുമാൾ എന്ന വിജയ ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കർണൻ. ധനുഷിന് ദേശീയ പുരസ്‌കാരം ലഭിച്ചതിന് തൊട്ടു പിന്നാലെയാണ് ടീസർ എത്തിയതെന്ന പ്രത്യേകത കൂടിയുണ്ട്. ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ ടീസർ പങ്കുവച്ചത്.

ഒരു കോഴിക്കുഞ്ഞിനെ പരുന്ത് റാഞ്ചിക്കൊണ്ടു പോകുന്നിടത്താണ് ടീസർ ആരംഭിക്കുന്നത്. തുടർന്ന് പരസ്പരം കൊലവെറിയിൽ പാഞ്ഞടുക്കുന്ന ജനങ്ങളെയും കാണാം. അവർക്കിടയിലേക്ക് ധനുഷ് കുതിരപ്പുറത്ത് എത്തുന്നതോടെ ടീസർ അവസാനിക്കുകയും ചെയ്യുന്നു.

ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷന്‍, ലാല്‍, യോഗി ബോബു എന്നിവരും അഭിനയിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രത്തിലാണ് ധനുഷ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button