GeneralKollywoodLatest NewsNEWSSocial Media

ഹിറ്റ് ജോഡികൾ 23 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ

ഒരു കാലത്ത് തമിഴകത്തെ ഹിറ്റ് ജോഡികളായിരുന്നു സിമ്രാനും പ്രശാന്തും

ഒരു കാലത്ത് തമിഴകത്തെ ഹിറ്റ് ജോഡികളായിരുന്നു സിമ്രാനും പ്രശാന്തും. നിരവധി സിനിമകളിലാണ് ഇരുവരും നായികയും നായകനുമായെത്തിയത്. കണ്ണെതിരൈ തോണ്ട്രിനാൽ, ജോഡി, പാർത്തേൻ രസിത്തേൻ, തമിഴ് തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഇപ്പോഴിതാ ഇരുവരും വീണ്ടും കണ്ടു മുട്ടിയപ്പോൾ 23 വർഷങ്ങൾക്ക് മുൻപുള്ള ഓർമ്മ കുറിച്ചിരിക്കുകയാണ് സിമ്രാൻ.

തൻ്റെ ഫേസ്ബുക്കിലായിരുന്നു സിമ്രാൻ ഓർമ്മ പങ്കുവെച്ചത്. 1998ൽ പുറത്തിറങ്ങിയ കണ്ണെതിരൈ തോണ്ട്രിനാൽ എന്ന ചിത്രത്തിലെ ഗാന രംഗത്തിലെ ദൃശ്യവും ഇപ്പോഴെടുത്ത ഒരു ചിത്രവും ചേർത്തു വെച്ചു കൊണ്ട് അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം നടി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. കണ്ണെതിരൈ തോണ്ട്രിനാലിൽ നിന്നുള്ള ഓർമ്മയാണ് ഇതെന്നും സമയം പറക്കുകയാണ് എന്നുമാണ് ചിത്രം പങ്കുവെച്ചുകൊണ്ട് സിമ്രാൻ കുറിച്ചിരിക്കുന്നത്.

ഇപ്പോൾ ഇരുവരും ഒന്നിച്ചഭിനയിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ത്യാഗരാജനാണ്. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. ഉര്‍വ്വശി, കാര്‍ത്തിക്, ആര്‍.എസ് രവികുമാര്‍, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button