GeneralLatest NewsMollywoodNEWSSocial Media

ഞാൻ കാമുകനെ തേടുന്നില്ല ; എഡിറ്റ് ചെയ്ത പോസ്റ്റുമായി എസ്തർ

നേരത്തെ തനിയ്ക്കുമൊരു കാമുകന്‍ ഉണ്ടെങ്കില്‍ എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു

‘ദൃശ്യം’ എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തി ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് എസ്തർ. ദൃശ്യം 2 ലും ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ എസ്തർ അനിൽ പങ്കുവച്ച ഒരു ഇൻസ്റ്റഗ്രാം കുറിപ്പാണ് ചർച്ചയാവുന്നത്.

കഴിഞ്ഞ ദിവസം എസ്തർ ചിത്രത്തോടപ്പം പങ്കുവച്ച കുറിപ്പിൽ തനിയ്ക്കുമൊരു കാമുകന്‍ ഉണ്ടെങ്കില്‍ എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സിംഗിള്‍ ലൈഫ് എന്ന് പറഞ്ഞു കൊണ്ടാണ് ഒരു മാളില്‍ നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം എസ്തര്‍ തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.

ആകസ്മികമായി തോന്നിയതാണെന്ന് ഹാഷ് ടാഗിലൂടെ എസ്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. റോമിയോയോട് തന്നെ രക്ഷപ്പെടുത്താനും എസ്തർ പോസ്റ്റിലൂടെ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ പോസ്റ്റിനെ എഡിറ്റ് ചെയ്തു രംഗത്തെത്തിയിരിക്കുകയാണ് വീണ്ടും എസ്തർ.

‘എഡിറ്റഡ്: കാമുകനെ തേടുന്നില്ല’ രണ്ടുദിവസം മുൻപ് പങ്കിട്ട ചിത്രത്തിന് ഇപ്പോൾ എസ്തർ നൽകിയിരിക്കുന്ന ക്യാപ്‌ഷൻ ഇതാണ്. മോഡേൺലുക്കിലുള്ള ചിത്രമായിരുന്നു എസ്തർ പങ്കിട്ടത്.

പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ആരാധകരും കമന്റുകളുമായി രംഗത്തെത്തി. എന്നാലിത് വേണ്ടായിരുന്നു ഞങ്ങളോട് എന്ന് തുടങ്ങി രസകരമായ കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.

ദൃശ്യം 2 ആണ് എസ്തര്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മഞ്ജു വാര്യരും കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ജാക്ക് ആന്റ് ജില്‍ ആണ് അടുത്ത റിലീസിങ് ചിത്രം.

shortlink

Related Articles

Post Your Comments


Back to top button