
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി മീര മുരളീധരൻ വിവാഹിതയായി. എറണാകുളം സൗത്ത് ചിറ്റൂർ സ്വദേശിയായ മനുശങ്കർ മേനോൻ ആണ് വരൻ. കലവൂരിൽ വച്ചായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം ബ്രൈഡൽ ഷവർ ചിത്രങ്ങളും മീര പങ്കുവച്ചിരുന്നു.
അവതാരകയായി എത്തിയ മീര അമ്മ എന്ന സീരിയലിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായത്. നല്ലൊരു നർത്തകി കൂടിയാണ് മീര.
അനിയത്തി, പൊന്നമ്പിളി, അരുന്ധതി എന്നീ സീരിയലുകളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് മീര കാഴ്ച വച്ചത്. സെക്കന്റ്‌സ് എന്ന സിനിമയിലും അഭിനയിച്ചിരുന്നു.
Post Your Comments