GeneralLatest NewsMollywoodNEWSSocial Media

നടി നൈല ഉഷയ്ക്ക് പിറന്നാൾ ; ആശംസയുമായി ആരാധകർ

മമ്മൂട്ടിയുടെ നായികയായാണ് നൈല മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്

അവതാരകയും നടിയുമായ നൈല ഉഷയുടെ ജന്മദിനത്തിൽ ആശംസയുമായി ആരാധകർ. സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. അവതാരകയായിരുന്ന നൈല സലീം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തൻ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

വിവാഹ ശേഷമാണ്  താരം സിനിമയില്‍ തുടക്കം കുറിച്ചത്. നൈലയുടെ അഭിനയ ജീവിതത്തിന് മികച്ച പിന്തുണയാണ് കുടുംബം നല്‍കുന്നത്. ദുബായില്‍ റേഡിയോ ജോക്കിയായി ചെയ്യുന്നതിനിടയിലായിരുന്നു നൈലയ്ക്ക് സിനിമയില്‍ നിന്നും അവസരം ലഭിച്ചത്. ജോലിയുടെ ഭാഗമായി നിരവധി സംവിധായകരെ ഇന്റര്‍വ്യൂ ചെയ്തിരുന്നു നൈല. ഒടുവിൽ കുഞ്ഞനന്തന്റെ ക്രൂവും പ്രമേയവുമൊക്കെ ഇഷ്ടമായതോടെയായിരുന്നു താരം അഭിനയിക്കാന്‍ തീരുമാനിച്ചത്.

പുണ്യാളന്‍ അഗര്‍ബത്തീസ്, ഫയര്‍മാന്‍, പത്തേമാരി, ദിവാന്‍ജിമൂല ഗ്രാന്റ് പ്രിക്‌സ്, ലൂസിഫര്‍, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി ചിത്രമായ വണ്ണാണ് നൈലയുടേതായെത്തുന്ന അടുത്ത സിനിമ. പാപ്പന്‍, പ്രിയന്‍ ഓട്ടത്തിലാണ് ഈ ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button