GeneralHollywoodLatest NewsNEWS

നടൻ ജോണി ഡെപ്പിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവ് ; കേസെടുത്ത് പോലീസ്

വീട്ടിൽ അതിക്രമിച്ചു കയറിയതിനും വാതില്‍ നശിപ്പിച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തു

ഹോളിവുഡ് നടന്‍ ജോണി ഡെപ്പിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവിനെതിരെ കേസെടുത്തു. ജോണിയുടെ ഹോളിവുഡ് ഹില്‍സിലെ വസതിയിലാണ് സംഭവം. വീടിന്റെ മതില്‍ ചാടി വാതില്‍ തല്ലിപ്പൊളിച്ചാണ് ഇയാള്‍ അകത്തു കയറിയത്.

അയല്‍ക്കാരാണ് യുവാവ് വീട്ടിൽ കയറുന്നത് കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ ഇയാള്‍ കുളിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ അനുസസരിച്ചില്ല. ഒടുവില്‍ പോലീസ് ബലംപ്രയോഗിച്ച് വാതില്‍ തുറക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വീട്ടിൽ അതിക്രമിച്ചു കയറിയതിനും വാതില്‍ നശിപ്പിച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തു.

shortlink

Related Articles

Post Your Comments


Back to top button