CinemaGeneralLatest NewsMollywoodNEWS

ആസിഫ് അലി ചെയ്തു ഹിറ്റാക്കിയ ചിത്രം ഞാന്‍ ചെയ്യേണ്ടിയിരുന്നത്: തുറന്നു സംസാരിച്ച് കുഞ്ചാക്കോ ബോബന്‍

എന്റെ രണ്ടാമത്തെ തിരിച്ചു വരവില്‍ ലാലു തന്നെയാണ് എനിക്ക് 'പാലുണ്ണി' എന്ന കഥാപാത്രത്തെ 'എല്‍സമ്മ എന്ന ആണ്‍കുട്ടി' എന്ന സിനിമയിലൂടെ സമ്മാനിച്ചത്

തന്റെ സിനിമ കരിയര്‍ എടുത്താല്‍ അതില്‍ എല്ലാവരും ഏറ്റവും പ്രധാനമായി പറയുന്ന ഒന്നാണ് ‘ക്ലാസ്മേറ്റ്സ്’ എന്ന സിനിമ ചെയ്യാന്‍ കഴിയാതെ പോയതെന്നും അതിലെ ഒരു പ്രധാന കഥാപാത്രത്തെ ചെയ്യാന്‍ ലാല്‍ ജോസ് വിളിച്ചപ്പോള്‍ തനിക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അത് പോലെ തന്നെയായിരുന്നു ജിസ് ജോയ് എന്ന ഫിലിം മേക്കറുടെ ആദ്യ ചിത്രമെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

കുഞ്ചാക്കോ ബോബന്‍റെ വാക്കുകള്‍

“ജിസ് ജോയ് എന്ന സംവിധായകനെ എനിക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പരിചയമുണ്ട്. ജീവന്‍ ടിവിയില്‍ ‘ചോക്ലേറ്റ്’ എന്ന ഒരു പ്രോഗ്രാം ചെയ്യുന്നത് മുതലുള്ള അടുപ്പമാണ്. ജിസ് ആദ്യ സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ നായകനായി എന്നെയാണ് സമീപിച്ചത്. പക്ഷേ എനിക്കത് ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് ആസിഫ് അലി അഭിനയിച്ച ‘ബൈസൈക്കിള്‍ തീവ്സ്’ എന്ന ചിത്രം ഹിറ്റായി മാറി. അത് പോലെ എനിക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാല്‍ ജോസിന്റെ ‘ക്ലാസ്മേറ്റ്സ്’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയില്‍ അഭിനയിക്കാന്‍ കഴിയാതെ പോയി. പിന്നീട് എന്റെ രണ്ടാമത്തെ തിരിച്ചു വരവില്‍ ലാലു തന്നെയാണ് എനിക്ക് ‘പാലുണ്ണി’ എന്ന കഥാപാത്രത്തെ ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന സിനിമയിലൂടെ സമ്മാനിച്ചത്. അത് എനിക്ക് ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു. അതുകൊണ്ട് തന്നെ ജിസ് ജോയിയുടെ ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാതെ പോയ എനിക്ക് അദ്ദേഹവുമായി അടുത്ത ഒരു സിനിമ ചെയ്യാന്‍ അവസരം കിട്ടുമ്പോള്‍ അത് നഷ്ടപ്പെടുത്തരുത് എന്ന് തോന്നി. അങ്ങനെയാണ് ‘മോഹന്‍കുമാര്‍ ഫാന്‍സ്’‌ എന്ന സിനിമ സ്വീകരിച്ചത്”. ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button