CinemaGeneralKollywoodLatest NewsNEWSTrailersVideos

”സുൽത്താൻ” കാര്‍ത്തിക്കൊപ്പം ലാൽ ; ട്രെയിലർ പുറത്തിറങ്ങി

ലാലും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

തമിഴ് നടൻ കാര്‍ത്തി കേന്ദ്രകഥാപാത്രമായ എത്തുന്ന ചിത്രമാണ് ‘സുല്‍ത്താന്‍’. സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മലയാളികളുടെ പ്രിയ നടൻ ലാലും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രശ്മിക മന്ദാന, നെപ്പോളിയന്‍, യോഗി ബാബു, സതീഷ്, ഹരീഷ് പേരടി, നവാബ് ഷാ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡ്രീം വാരിയര്‍ പിക്ചേഴ്സാണ് നിര്‍മാണം. കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത് ഫോര്‍ച്യൂണ്‍ സിനിമാസാണ്. റെമോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സുല്‍ത്താന്‍ ആക്ഷനും വൈകാരികതയും കോര്‍ത്തിണക്കിയ ഒരു വൈഡ് കാന്‍വാസ് ചിത്രമാണ്. ഏപ്രില്‍ 2നാണ് ചിത്രം റിലീസ് ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button