GeneralLatest NewsMollywoodNEWSSocial MediaSpecialTV Shows

ഇനി അഞ്ചാം ക്‌ളാസ്സുകാർക്കൊപ്പം ; വീണ്ടും അവതാരകന്റെ കുപ്പായമണിയാൻ സുരേഷ് ഗോപി

സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്

പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള താരം അവതാരകനായും തിളങ്ങിയിട്ടുണ്ട്. നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന ടെലിവിഷൻ പ്രോഗ്രാമിൽ അവതാരകനായെത്തിയ സുരേഷ് ഗോപി ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അവതാരകന്റെ കുപ്പായമണിയാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി.

ഒരു സ്വകാര്യ ചാനലിലെ ‘5നോട് ഇഞ്ചോടിഞ്ച്’ എന്ന പരിപാടിയിൽ ആയിരിക്കും സുരേഷ് ഗോപി അവതാരകന്റെ റോളിൽ എത്തുക. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഒപ്പം അഞ്ചാം ക്‌ളാസ് വിദ്യാർത്ഥികളായ കൊച്ചുകൂട്ടുകാരും ചേരും.

https://www.instagram.com/p/CMzqHa2p2Qw/?utm_source=ig_web_copy_link

അതേസമയം നടൻ പൃഥ്വിരാജും അവതാരകനായെത്തുന്നു എന്ന റിപ്പോർട്ടുകളും അടുത്തിടയിൽ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയും എത്തുന്ന വിവരം പുറത്തുവരുന്നത്. നിലവിൽ നടൻ മോഹൻലാൽ ബിഗ്‌ബോസിൽ അവതാരകനായി തിളങ്ങിക്കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button