CinemaGeneralLatest NewsMollywoodNEWS

ടൊവിനോ ചിത്രം ‘കള’ ; ഇന്ന് തിയേറ്ററുകളിലെത്തും

കേരളത്തിന് പുറമേ, കാനഡയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്

ടൊവിനോ തോമസ് നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘കള’. ചിത്രം ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള.
കേരളത്തിന് പുറമേ, കാനഡയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

ടൊവിനോയുടെ ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സിനിമയുടെ ആക്ഷൻ ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ടൊവിനോ തോമസ് കാനഡ തിയേറ്റർ ലിസ്റ്റ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. രോഹിതിനൊപ്പം യദു പുഷ്പാകരനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ദിവ്യ പിള്ളയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലാലും പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. ആരിഷ്, പതിനെട്ടാം പടി ഫെയിം മൂർ എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നു.ചിത്രത്തിൽ ഷാജി എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റ് നേടിയ വാർത്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ടൊവിനോയും ജൂവിസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

shortlink

Related Articles

Post Your Comments


Back to top button