GeneralLatest NewsMollywoodNEWSSocial Media

ഞെട്ടിക്കുന്ന മേക്കോവറുമായി വീണ്ടും മഞ്ജു വാര്യർ ; താരത്തിന്റെ സ്റ്റൈലിഷ് ലുക്ക് ഏറ്റെടുത്ത് ആരാധകർ

മഞ്ജു വാര്യരുടെ പുത്തൻ മേക്കോവർ ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ പുത്തൻ മേക്കോവർ ഏറ്റെടുത്ത് ആരാധകർ. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരം വ്യത്യസ്ത മേക്കോവറിലൂടെ ഓരോ തവണയും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ സിനിമകൾ ഇറങ്ങുമ്പോഴും വമ്പൻ മേക്കോവറിലാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
സ്റ്റൈലിഷ് ലുക്കിലുള്ള മഞ്‍ജു വാര്യരുടെ ഫോട്ടോയാണ് ഇത്. ന്യൂജൻ പിള്ളേർ വരെ തോറ്റുപോകുന്ന കിടിലൻ മേക്ക് ഓവറാണ് മഞ്ജു നടത്തിയിരിക്കുന്നത്.

എറണാകുളത്ത് ‘ചതുർമുഖം’ സിനിമയുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റിൽ എത്തിയതായിരുന്നു മഞ്ജു. മഞ്ജുവാര്യരും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രമാണ് ‘ചതുർമുഖം’.

നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിൽ ആക്ഷൻ സ്വീകൻസുകളിലും മഞ്ജുവാര്യർ തിളങ്ങുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. ജിസ്സ് ടോംസ് മൂവീസ്സിന്‍റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button