CinemaGeneralMollywoodNEWS

മമ്മൂട്ടി നല്‍കിയ തൊണ്ണൂറു ദിവസങ്ങള്‍ എല്ലാം വെറുതെയായി: ‘പഴശ്ശിരാജ’യുടെ ഓര്‍മ്മകള്‍ പറഞ്ഞു ഹരിഹരന്‍

മമ്മൂട്ടി ഇടയ്ക്ക് തൊണ്ണൂറു ദിവസമൊക്കെ തന്നത് സ്പ്ലിറ്റായിപ്പോയി

‘ഗോകുലം’ എന്ന മൂന്നക്ഷരം ആഗോള തലത്തിൽ അറിയപ്പെടാനുള്ള പ്രധാന ഘടകങ്ങളിൽ ഒന്നാണ് പഴശ്ശിരാജ പോലെ ഒരു സിനിമയെന്ന് ഹരിഹരൻ. അക്കാലത്ത് താൻ നേരിട്ട ഏറ്റവും വലിയ വിമർശനം ‘പഴശ്ശിരാജ’യുടെ ചിത്രീകരണം നീട്ടിക്കൊണ്ട് പോയതാണെന്നും അത് കാലവസ്ഥ പ്രശ്നം മൂലം ആർട്ടിസ്റ്റുകളുടെ ഡേറ്റ് ഇഷ്യു വന്നതിനാലാണെന്നും തൻ്റെ ഏക്കാലത്തെയും മികച്ച ചരിത്ര സിനിമയുടെ ഓർമ്മകൾ പങ്കുവച്ചു കൊണ്ട് ഹരിഹരൻ പറയുന്നു.

സംവിധായകന്‍ ഹരിഹരന്‍റെ വാക്കുകള്‍

“പഴശ്ശിരാജ ചെയ്യുമ്പോൾ ചിത്രീകരണം നീണ്ടു പോയി എന്ന് പറയുന്നതിനോട് യോജിക്കാൻ കഴിയില്ല. സിനിമയ്ക്ക് ഒരു പ്രതിസന്ധിയും ഉണ്ടായിട്ടില്ല. കാലവസ്ഥയുടെ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. ഷൂട്ടിംഗ് തുടങ്ങി ഒരു ഷെഡ്യൂൾ കഴിഞ്ഞപ്പോൾ ഒരു കാലത്തും ഇല്ലാത്ത അവിചാരിതമായ മഴ എട്ടൊൻ പത് മാസം തുടർച്ചയായിട്ട് ഉണ്ടായിരുന്നു. അതുകൊണ്ട് ആ ഡേറ്റ്സൊക്കെ പോയി. മമ്മൂട്ടി ഇടയ്ക്ക് തൊണ്ണൂറു ദിവസമൊക്കെ തന്നത് സ്പ്ലിറ്റായിപ്പോയി . പിന്നെ അതിലെ ബ്രീട്ടീഷ് ആക്ടേഴ്സ്, തമിഴ് നടൻ ശരത് കുമാർ എന്നിവരുടെ ഡേറ്റാക്കെ പ്രശ്നമായി. അതൊക്കെ കൊണ്ടാണ് പഴശ്ശിരാജ ചിത്രീകരിക്കാൻ അത്രത്തോളം കാലതാമസം വേണ്ടിവന്നത്. ‘ഗോകുലം’ എന്ന മൂന്നക്ഷരം ആഗോള തലത്തിൽ അറിയപ്പെട്ടത് പഴശ്ശിരാജ എന്ന ചിത്രം നിർമ്മിച്ചത് കൊണ്ടാണ്. ഇങ്ങനെ ഒരു സിനിമ നിർമ്മിക്കുന്നത് ഒരു സാധാരണ കാര്യമല്ലല്ലോ. ഇതൊരു ഡോക്യുമെൻ്റാണ്, പ്രോപ്പർട്ടിയാണ്. ഗോകുലം എന്ന കമ്പനിക്ക് എന്നും അഭിമാനിക്കാവുന്ന കാര്യമാണ് ‘പഴശ്ശിരാജ’ പോലെ ഒരു ചിത്രം”.

shortlink

Related Articles

Post Your Comments


Back to top button