മണവാട്ടിയായി ഷഫ്‌ന ; ചിത്രങ്ങൾ പങ്കുവെച്ച് താരം

ചിത്രങ്ങള്‍ ഷഫ്ന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഷഫ്‌ന. താരത്തിന്റെയും ഭർത്താവ് സജിന്റെയും വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ഷഫ്‌നയുടെ ചില ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.

ബ്രൈഡൽ മേക്കോവര്‍ ചിത്രങ്ങള്‍ ഷഫ്ന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തില്‍ അതിസുന്ദരിയായിരിക്കുകയാണ് ഷഫ്‌ന. തന്‍സ്കൌച്ചര്‍ ആണ് വസ്ത്രം ഒരുക്കിയത്.സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ സീമ വിനീത് ആണ് ഷഫ്‌നയെ ഒരുക്കിയിരിക്കുന്നത്.

Share
Leave a Comment