CinemaGeneralLatest NewsMollywoodNEWSSocial Media

ഞാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉറപ്പായും നീ ഉണ്ടാകും ; ഇഷാനിയുടെ അഭിനയത്തെ പ്രശംസിച്ച് അഹാന

 ഇഷാനിയ്ക്ക് ആശംസയുമായി അഹാന

സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുമാകയാണ് നടൻ കൃഷ്ണകുമാറിന്റെ ഇളയമകൾ ഇഷാനി കൃഷ്ണകുമാർ. മമ്മൂട്ടി കേരളം മുഖ്യമന്ത്രിയായെത്തുന്ന ചിത്രം വണ്ണിലാണ് ഇഷാനി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം മാർച്ച് 26 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ഇപ്പോഴിതാ ഇഷാനിയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് നടിയും സഹോദരിയുമായി അഹാന കൃഷ്ണകുമാർ രംഗത്തെത്തിയിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന ഇഷാനിയ്ക്ക് ആശംസ അറിയിച്ചിരിക്കുന്നത്. രമ്യ എന്നാണ് ഇഷാനിയുടെ കഥാപാത്രത്തിന്റെ പേര്. അനിയത്തിയുടെ പ്രകടനം സൂക്ഷ്മവും, സ്വാഭാവികവും, ശക്തവുമാണെന്നു അഹാന കുറിക്കുന്നു.

മാത്യു തോമസും ഇഷാനിയും കൂടിയുള്ള രംഗത്തിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് അഹാന തന്റെ വാക്കുകൾ കുറിച്ചത്. കൂടുതൽ അർത്ഥവത്തായ പ്രകടനങ്ങൾക്ക് അനുജത്തിക്ക് അവസരം ലഭിക്കട്ടെ എന്ന് അഹാന പറയുന്നു. കൂടാതെ എന്നെങ്കിലും താനൊരു സിനിമ സംവിധാനം ചെയ്താൽ, ഇഷാനി അതിലുണ്ടാവും എന്നും അഹാന കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button