CinemaGeneralLatest NewsMollywoodNEWSSocial Media

‘കഴിവുകളുടെ പവർ ഹൗസ്’ ; നിമിഷയെ പ്രശംസിച്ച് നടൻ വിനയ് ഫോർട്ട്

ഇരുവരും അഭിനയിക്കുനന് മാലിക്കിലെ ചിത്രവും വിനയ് ഫോർട്ട് പങ്കുവച്ചു

നടി നിമിഷ സജയനെ പ്രശംസിച്ച് നടൻ വിനയ് ഫോര്‍ട്ട്. കഴിവുകളുടെ പവര്‍ഹൗസ് എന്ന വിശേഷണമാണ് താരം നിമിഷയ്ക്ക് നൽകിയത്. ഇരുവരും ഒരുമിച്ചെത്തുന്ന സിനിമ മാലിക്കിലെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിനയ ഫോർട്ട് ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രത്തില്‍ വിനയ് ഫോര്‍ട്ടിന്റെ അനുജത്തിയായ റോസ്ലീന്‍ എന്ന കഥാപാത്രത്തെയാണ് നിമിഷ സജയന്‍ അവതരിപ്പിക്കുന്നത്.

‘മാലിക്കിന്റെ’ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. നിലവില്‍ 1.5 മില്യണ്‍ കാഴ്ച്ചക്കാരാണ് ട്രെയ്‌ലറിനുള്ളത്. അതിന് പ്രേക്ഷകര്‍ക്ക് വിനയ് ഫോര്‍ട്ട് നന്ദി അറിയിക്കുകയും ചെയ്തു. ഫഹദ് ഫാസിലാണ് മാലിക്ക് എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്.

https://www.facebook.com/vinayforrt/posts/291514962332963

മഹേഷ് നാരായാണനാണ് മാലിക്ക് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും, എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് മഹേഷ് തന്നെയാണ്. ജോജു ജോര്‍ജ്, മാലാ പാര്‍വ്വതി, സലീം കുമാര്‍, ദിവ്യ പ്രഭ, ശരത്ത് കുമാര്‍, സുധി കോപ്പ, ജലജ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. സാനു വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വ്വഹിക്കും. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിച്ചത്. മെയ് 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button