GalleryGeneralLatest NewsMollywoodNEWSSocial Media

ഇതൊരു നിധിയാണ് ; മമ്മൂട്ടി പകർത്തിയ ചിത്രവുമായി മഞ്ജു വാര്യർ

പ്രീസ്റ്റ് സിനിമയ്ക്കിടെ മമ്മൂട്ടി എടുത്ത ചിത്രങ്ങളാണ് മഞ്ജു വാര്യർ പങ്കുവച്ചത്

മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പതിവു ഫോട്ടോഷൂട്ടുകളിൽ നിന്നൊക്കെ വ്യത്യസ്തമായ കളർടോണിലുള്ള ചിത്രത്തിൽ അതിസുന്ദരിയായാണ് മഞ്ജുവിനെ കാണാനാകുന്നത്. മറ്റൊരു പ്രത്യേകത എന്തെന്നാൽ ചിത്രം പകർത്തിയിരിക്കുന്നത്  ഒരു സൂപ്പർ സ്റ്റാർ ആണ് എന്നുള്ളതാണ്.

മറ്റാരുമല്ല മെഗാ സ്റ്റാർ മമ്മൂട്ടിയാണ് മഞ്ജുവിന്റെ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇതൊരു നിധിയാണ് എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് മഞ്ജു കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CM85JChp955/?utm_source=ig_web_copy_link

ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത് പ്രീസ്റ്റ് സിനിമയ്ക്കിടെ മമ്മൂട്ടി എടുത്ത ചിത്രങ്ങളാണ് മഞ്ജു വാര്യർ പ്രേക്ഷകർക്കായി പങ്കുവച്ചത്. മലയാളസിനിമയുടെ തന്നെ പ്രശസ്ത ഫൊട്ടോഗ്രാഫർ മമ്മൂക്കയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നതെന്ന് മഞ്ജു കുറിക്കുന്നു. ഈ ചിത്രങ്ങൾ തനിക്കൊരു നിധിയാണെന്നും മമ്മൂക്കയ്ക്കു നന്ദി പറയുന്നുവെന്നും മഞ്ജു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button