CinemaGeneralLatest NewsMollywoodNEWS

‘കുരുതി’ ; ചിത്രം ഉടനെത്തുമെന്ന് പൃഥ്വിരാജ്

പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബൂക്കിലൂടെ അറിയിച്ചത്

പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രമാണ് കുരുതി. സിനിമയുടെ റീറെക്കോര്‍ഡിങ് ആരംഭിച്ച വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബൂക്കിലൂടെ അറിയിച്ചത്. ജേക്ക്‌സ് ബിജോയ്ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സുപ്രിയ മേനോനാണ്. അനീഷ് പള്ളിയലാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. കുരുതി’യില്‍ പൃഥ്വിരാജിനോടൊപ്പം റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

https://www.facebook.com/PrithvirajSukumaran/posts/301846337974593

റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം പകരുന്നു. എഡിറ്റിംഗ് അഖിലേഷ് മോഹന്‍, പ്രൊജക്റ്റ് ഡിസൈനര്‍ ഗോകുല്‍ ദാസ്, പോസ്റ്റര്‍ ആനന്ദ് രാജേന്ദ്രന്‍, കോസ്റ്റ്യൂം ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് അമല്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേസം, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, സൗണ്ട് എഡിറ്റ് & ഡിസൈന്‍ അരുണ്‍ വര്‍മ, ഓഡിയോഗ്രഫി രാജകൃഷ്ണന്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

shortlink

Related Articles

Post Your Comments


Back to top button