GeneralLatest NewsMollywoodNEWSSocial Media

‘എന്റെ മോൾ ഇന്ന് വായനയുടെ തിരക്കിലാണ്’ ; അല്ലിയുടെ ചിത്രവുമായി സുപ്രിയ

അലംകൃതയുടെ ഒരു പുതിയ ചിത്രമാണ് സുപ്രിയ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്

സിനിമാതാരങ്ങളെ പോലെ തന്നെ ആരാധകരുള്ളവരാണ് താരങ്ങളുടെ മക്കളും. അത്തരത്തിൽ നിരവധി ആരാധകരുള്ള താരപുത്രിയാണ് പൃഥ്വിരാജിന്റെ മകൾ അലംകൃത. അലംകൃതയോടൊപ്പമുള്ള നിമിഷങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട് പൃഥ്വിരാജും സുപ്രിയയും. അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയുടെ ഒരു പുതിയ ചിത്രമാണ് സുപ്രിയ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്.

ഞായറാഴ്ച പുസ്തകം വായിക്കുന്ന തിരക്കിലാണ് അല്ലി. ”എന്റെ മകൾ പുസ്തകം വായിക്കുന്ന തിരക്കിലാണ് നിങ്ങളുടെ മക്കൾ എന്തെടുക്കുകയാണ്” എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് സുപ്രിയ ചോദിക്കുന്നത്.

https://www.instagram.com/p/CM81BejpgkE/?utm_source=ig_web_copy_link

അടുത്തിടെ മകൾക്കൊപ്പമുള്ള ഒരു ചിത്രം പൃഥ്വിരാജും പങ്കുവച്ചിരുന്നു. ഒരു സെറാൽ ബോക്സിൽ നിന്നും ഒളിഞ്ഞിരിക്കുന്ന വാക്കുകൾ കണ്ടുപിടിക്കുകയാണ് അച്ഛനും മകളും. അല്ലിയുടെ മുഖം കാണുന്ന രീതിയിലുള്ള ചിത്രമായിരുന്നു താരം ഷെയർ ചെയ്തിതത്.
പൂന്തോട്ടത്തിലെ ചെടികൾക്ക് വെള്ളമൊഴിക്കുന്ന അല്ലിമോളുടെ ചിത്രവും താരം അടുത്തിടെ പങ്കുവച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button