CinemaGeneralLatest NewsMollywoodNEWSSocial MediaVideos

‘ഇങ്ങനെയാണ് അത് ചെയ്തത്’ ; കളയിലെ റൊമാന്റിക് സീനിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് ടൊവിനോ തോമസ്

'ഞാൻ എന്‍റെ വാക്ക് പാലിച്ചു' എന്നിങ്ങനെ ഹാഷ്ടാഗുകളും വീഡിയോയ്ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ടൊവിനോ തോമസ് നായകനായെത്തിയ ചിത്രം ‘കള’. ഇപ്പോഴിതാ സിനിമയിലെ ഒരു റൊമാൻറിക് സീനിൻറെ മേക്കിംഗ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ. ‘ഇങ്ങനെയാണ് അത് ചെയ്തത്’ ‘ഞാൻ എന്‍റെ വാക്ക് പാലിച്ചു’ എന്നിങ്ങനെ ഹാഷ്ടാഗുകളും വീഡിയോയ്ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്. ടൊവിനോയുടെ പുറത്ത് കയറിയിരുന്ന് രംഗം ചിത്രീകരിക്കുന്ന കാമറമാനെയും സമീപത്തായി നായിക ദിവ്യ പിള്ളയെയും വീഡിയോയില്‍ കാണാം.

https://www.instagram.com/p/CM8l235D0bH/?utm_source=ig_web_copy_link

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്ത കള. ടൊവിനോയുടെ ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങളാണ് ഈ ‘ആക്ഷൻ ത്രില്ലർ’ ചിത്രത്തിന്റെ ഹൈലൈറ്റ്. രോഹിതിനൊപ്പം യദു പുഷ്പാകരനും ചേർന്നാണ് കളയുടെ രചന നിർവഹിച്ചിരിക്കുന്നത്. ദിവ്യ പിള്ളയാണ് നായികയായി എത്തുന്ന ചിത്രത്തിൽ, ലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആരിഷ്, പതിനെട്ടാം പടി ഫെയിം മൂർ എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നു..

shortlink

Related Articles

Post Your Comments


Back to top button