GeneralLatest NewsMollywoodNEWSSocial Media

വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് മഞ്ജുവിന്റെ ചിത്രങ്ങൾ

സണ്ണി വെയ്നാണ് മഞ്ജുവിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ പുത്തൻ മേക്കോവർ ഏറ്റെടുത്ത് ആരാധകർ. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരം വ്യത്യസ്ത മേക്കോവറിലൂടെ ഓരോ തവണയും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ സിനിമകൾ ഇറങ്ങുമ്പോഴും വമ്പൻ മേക്കോവറിലാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. സണ്ണി വെയ്നാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CM_Rwa4jsMX/?utm_source=ig_web_copy_link

നേരത്തെ ‘ചതുർമുഖം’ സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക് എത്തിയ മഞ്ജുവിന്റെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. വൈറ്റ് ടോപ്പും, മുട്ട് വരെയുള്ള ബ്ലാക്ക് സ്കേർട്ടും വൈറ്റ് ഷൂവും ബേബി ബാൻഡ് ഹെയർ സ്റ്റൈലുമായായിരുന്നു മഞ്ജു പ്രത്യക്ഷപ്പെട്ടത്.

https://www.instagram.com/p/CM9j6DWpWIg/?utm_source=ig_web_copy_link

മഞ്ജുവാര്യരും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രമാണ് ‘ചതുർമുഖം’. മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമ എന്നാണ് അണിയറപ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മഞ്ജുവിന്‍റെ തേജസ്വിനി, സണ്ണിയുടെ ആന്‍റണി, അലന്‍സിയറുടെ ക്ലെമെന്‍റ് എന്നീ കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന ചിത്രമാണിത്.

https://www.instagram.com/p/CNAZGw7h6Ol/?utm_source=ig_web_copy_link

നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button