CinemaGeneralLatest NewsNEWSTollywood

പവൻ കല്യാൺ ചിത്രത്തിന്റെ ട്രെയിലർ കാണാൻ തിയേറ്റർ തകർത്ത് ആരാധകർ

തിങ്കളാഴ്ചയാണ്​ പുതിയ ചിത്രമായ ‘വക്കീല്‍ സാബി’ന്‍റെ ട്രെയിലര്‍ റിലീസ്​ ചെയ്​തത്

വിശാഖപട്ടണം: തെലുങ്ക് നടൻ പവന്‍ കല്യാണിന്‍റെ പുതിയ ചിത്രത്തിന്‍റെ ​ട്രെയിലര്‍ റിലീസിന്​ ആരാധകര്‍ തിയറ്റര്‍ തകര്‍ത്തു. ആന്ധ്രപ്രദേശ്​ വിശാഖപട്ടണം സഘം ശരത്​ തിയറ്ററിലാണ്​ സംഭവം. ട്രെയിലര്‍ റിലീസായതോടെ ആരാധകര്‍ തിയറ്ററിന്‍റെ മുന്‍വശത്തെ ചില്ലു തകര്‍ത്ത്​ തിയറ്ററിന്​ അകത്തേക്ക്​ പാഞ്ഞുകയറുകയായിരുന്നു.

തിങ്കളാഴ്ചയാണ്​ പുതിയ ചിത്രമായ ‘വക്കീല്‍ സാബി’ന്‍റെ ട്രെയിലര്‍ റിലീസ്​ ചെയ്​തത്​. ഹോളിയോട്​ അനുബന്ധിച്ചായിരുന്നു റിലീസ്. വൈകിട്ട്​ നാലുമണിക്ക്​ വളരെ കുറച്ച്‌​ തിയറ്ററില്‍ മാത്രമാണ്​ ട്രെയിലര്‍ റിലീസ്​ ചെയ്​തത്​. തിങ്കളാഴ്ച ഉച്ച രണ്ടുമണിയോടെ തന്നെ ആരാധകര്‍ തിയറ്ററിന്​ പുറത്ത്​ തടിച്ചുകൂടി പൂജ നടത്തുകയും തേങ്ങ ഉടക്കുകയും ചെയ്​തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബോളിവുഡ്​ താരം അമിതാഭ്​ ബച്ചന്‍റെ പിങ്ക്​ എന്ന ചിത്രത്തിന്‍റെ തെലുഗു റീമേക്കാണ്​ വക്കീല്‍ സാബ്​.

 

shortlink

Related Articles

Post Your Comments


Back to top button