CinemaGeneralLatest NewsMollywoodNEWSWOODs

ദൃശ്യം 2 വിൽ സംഭവിച്ച പിഴവിനെക്കുറിച്ച് ഗണേഷ് കുമാർ പറയുന്നു

മോഹൻലാൽ നായകനായി ഓ.ടി.ടി. പ്ലാറ്റ് ഫോമിൽ റിലീസായ ദൃശ്യം 2 വൻ വിജയമാണ് നേടിയത്. റിലീസായി നാളുകൾക്ക് ശേഷവും ചിത്രത്തെക്കുറിച്ചുള്ള, അഭിപ്രായങ്ങളും, നിരൂപണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്. അക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്ത ഗണേഷ് കുമാറിന്റേത്. സംവിധായകൻ ജീത്തു ജോസഫിനെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കുകയാണ് ഗണേഷ്‌കുമാർ. സിനിമയെക്കുറിച്ച് ജീത്തുവിന് നല്ല ധാരണയുണ്ടെന്നും. പെർഫക്ട് ആയിരിക്കണമെന്ന നിർബന്ധവുമുണ്ടെന്നും മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗണേഷ് പറയുന്നു.

‘ഡബ്ബിങ് ഒക്കെ കഴിഞ്ഞ് ദൃശ്യം 2 റിലീസ് െചയ്യാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ഒരു ദിവസം ജീത്തു വിളിച്ചിട്ട് പറയുകയാണ് ‘ചേട്ടാ നമുക്കൊരു ഡയലോഗ് മാറ്റിപ്പറയണം. പറഞ്ഞ തീയതി മാറിപ്പോയി..’ വരുണിന്റെ ബോഡി, റബർ മരങ്ങളുടെ ഇടയിൽ കുഴിച്ചിട്ടുകാണും എന്ന് പറയുന്ന ഡയലോഗാണ്, അതിൽ പറഞ്ഞിരിക്കുന്ന ഡേറ്റ് മാറിപ്പോയിരുന്നു. ഞാൻ വീട്ടിലിരുന്നു ഫോണിൽ റെക്കോർഡ് ചെയ്താണ് അത് അയച്ചുകൊടുത്തത്. പിന്നീട് അതു സിനിമയ്ക്കൊപ്പം ചേർത്തു. ഒരു തെറ്റുപോലും വരാൻ പാടില്ലെന്ന നിർബന്ധമാണ് ആ പെർഫെക്ഷനു പിന്നിൽ.’ഗണേഷ് കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button