GeneralLatest NewsMollywoodNEWS

നടി മേഘ്‌ന മലയാള സീരിയലിലേക്ക് തിരിച്ചെത്തുന്നു

ഷാനവാസാണ് മേഘ്‌നയുടെ നായകനായെത്തുന്നത്

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാള സീരിയിലേക്ക് തിരിച്ചുവരുകയാണ്.

സീത എന്ന പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ ഷാനവാസ് എന്ന ഷാനുവാണ് മിസിസ് ഹിറ്റ്ലർ എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിൽ മേഘ്നയുടെ നായകനായി എത്തുന്നത്.

പ്രെമോയിൽ കാണുന്നതും പറയുന്നതും പ്രകാരം കുസൃതി നിറഞ്ഞ പെൺകുട്ടിയുടെ വേഷത്തിലാണ് മേഘ്ന. സീ കേരളം സംപ്രേഷണം ചെയ്യാനിരിക്കുന്ന പരമ്പര ഇരുവരുടെയും സാന്നിധ്യംകൊണ്ട് വാർത്തകളിൽ നിറയുകയാണ്.

ചന്ദനമഴയിലെ അമൃതയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള തിരിച്ചുവരവാണ് മേഘ്നയുടേത്. എന്നാൽ സിനിമാറ്റിക് സ്റ്റൈലിൽ നിർമിച്ച സീതയെന്ന പരമ്പരയ്ക്ക് ശേഷം സമാന സ്വഭാവമുള്ള ക്യാരക്ടറിലുള്ള വേഷത്തിലാണ് ഷാനവാസ് എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button