GeneralLatest NewsNEWSSocial MediaTollywood

പവൻ കല്യാണിന്റെ ഗംഭീര തിരിച്ചുവരവ് ആയിരിക്കും ; വക്കീൽ സാബിന്റെ വിശേഷങ്ങൾ പങ്കുവെച്ച് നിവേദ തോമസ്

വക്കീൽ സാബിന്റെ റിലീസുമായി ബന്ധപ്പെട്ട് നിവേദ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്

മലയാള സിനിമയിൽ ബാലതാരമായെത്തി ഇന്ന് തെന്നിന്ത്യൻ സിനിമകൾ ഉൾപ്പടെ നായികയായി തിളങ്ങുന്ന താരമാണ് നിവേദ തോമസ്. ഇപ്പോൾ മലയാള സിനിമയിൽ സജീവമല്ലെങ്കിലും തമിഴ് തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിൽ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നിവേദ. ഇപ്പോഴിതാ പവൻ കല്യാണിനൊപ്പം അഭിനയിച്ച പുതിയ തെലുങ്ക് ചിത്രം വക്കീൽ സാബിന്റെ റിലീസുമായി ബന്ധപ്പെട്ട് നിവേദ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘പവന്‍ കല്യാണിന്റെ ശക്തമായ തിരിച്ചുവരവ് ആയിരിയ്ക്കും വക്കീല്‍ സാബ് എന്നാണ് നിവേദ പറയുന്നത്.നല്ലൊരു സന്ദേശം കൈമാറാന്‍ ഭാഷ തടസ്സമല്ല എന്ന് തെളിയിച്ച ചിത്രമാണ് പിങ്ക് എന്നും നിവേദ ട്വിറ്ററില്‍ കുറിച്ചു. എല്ലാം പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള സിനിമയാണിതെന്ന്’ നിവേദ പറയുന്നു. എല്ലാ സുരക്ഷ മുന്‍കരുതലുകളും സ്വീകരിച്ചുകൊണ്ട് എല്ലാവരും കുടുംബത്തിനൊപ്പം തിയേറ്ററില്‍ പോയി വക്കീല്‍ സാബ് കാണണം എന്നാണ് നിവേദയുടെ അഭ്യര്‍ത്ഥന. ഏപ്രില്‍ 9 ന് ചിത്രം വിവിധ തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നിവേദ ട്വീറ്റ് ചെയ്തു.

കൊവിഡ് കാലത്തെ ലോക്ക് ഡൗണ്‍ അയവുകള്‍ക്ക് ശേഷം നിവേദയുടേതായി ആദ്യമായി തിയേറ്ററിലെത്തുന്ന ചിത്രമാണ് വക്കീല്‍ സാബ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

ബോളിവുഡില്‍ ഹിറ്റായ പിങ്ക് എന്ന ചിത്രത്തിന്റെ റീമേക്കാണ് വക്കീല്‍ സാബ്. അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച അഭിഭാഷകന്റെ വേഷത്തില്‍ പവന്‍ കല്യാണ്‍ എത്തുന്ന ചിത്രത്തില്‍ തപ്‌സി പന്നുവിന്റെ റോളിലാണ് നിവേദ എത്തുന്നത്. നേരത്തെ ഈ റോളിന് വേണ്ടി സമീപിച്ചത് ശ്രുതി ഹസനെയായിരുന്നു.

പ്രകാശ് രാജ്, അഞ്ജലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. വേണു ശ്രീറാം സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത് തമന്‍ എസ് ആണ്

shortlink

Related Articles

Post Your Comments


Back to top button