BollywoodCinemaGeneralLatest NewsNEWS

വക്കീൽ സാബ് ; പവൻ കല്യാൺ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേയ്ക്കാണ് വക്കീൽ സാബ്

പവൻ കല്യാൺ‌ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം വക്കീൽ സാബിന്റെ ട്രെയിലർ പുറത്തിറങ്ങി. നിവേദ തോമസ്, അഞ്ജലി, അനന്യ നാ​ഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീരാം വേണു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ബോണി കപൂറും ദിൽ രാജുവും ചേർന്നാണ്. തമൻ ആണ് സം​ഗീതം.

അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രമായെത്തിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേയ്ക്കാണ് വക്കീൽ സാബ്. താപ്സി പന്നു, കീർത്തി കുൽഹാരി, ആൻഡ്രിയ താരിയാങ്ങ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. അമിതാഭ് ബച്ചൻ അവതരിപ്പിച്ച വക്കീൽ കഥാപാത്രത്തെയാണ് തെലുങ്കിൽ പവൻ കല്യാൺ അവതരിപ്പിക്കുന്നത്.

തമിഴിലും പിങ്ക് റീമേയ്ക്ക് ചെയ്യപ്പെട്ടിരുന്നു. ‘നേർക്കൊണ്ട പാർവൈ’ എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രത്തിൽ അജിത്ത് വക്കീൽ വേഷത്തിലെത്തിയപ്പോൾ ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ താരിയാങ്ങ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളെ ആവതെറിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button