GeneralLatest NewsMollywoodNEWSTV Shows

വിവേക് ഗോപന് വേണ്ടി വോട്ട് തേടി നടി രശ്മി സോമന്‍ ; അപ്പച്ചിയ്‌ക്ക് നന്ദി പറഞ്ഞ് താരം, വീഡിയോ

‘നന്ദി അപ്പച്ചി” എന്ന അടിക്കുറിപ്പോടെയാണ് രശ്മി സംസാരിക്കുന്നതിന്റെ വിഡിയോ വിവേക് പങ്കുവെച്ചിരിക്കുന്നത്

നിയമസഭ തിരഞ്ഞെടുപ്പില്‍ ചവറ നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന നടന്‍ വിവേക് ഗോപന് വേണ്ടി വോട്ട് ചോദിച്ച് അഭ്യർത്ഥിച്ച് നടി രശ്മി സോമന്‍. താരത്തിന്റെ റോഡ് ഷോയിലാണ് സീരിയല്‍- സിനിമാ താരം രശ്മി സോമന്‍ പങ്കെടുത്തത്. ‘നന്ദി അപ്പച്ചി” എന്ന അടിക്കുറിപ്പോടെയാണ് രശ്മി സംസാരിക്കുന്നതിന്റെ വിഡിയോ വിവേക് പങ്കുവെച്ചിരിക്കുന്നത്.

ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സീരിയലില്‍ ആണ് രശ്മി വിവേകിന്റെ അപ്പച്ചിയായി എത്തുന്നത്. ‘എല്ലാവരുടെയും കഷ്ടപ്പാടിനു ഫലമുണ്ടാകട്ടെ, വിവേകിനു വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർഥിക്കാം. എല്ലാ ആശംസകളും.’–രശ്മി വിഡിയോയിൽ പറയുന്നു.

മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വൺ എന്ന സിനിമയിൽ പ്രധാനവേഷത്തിൽ വിവേക് എത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടിയുടെ വേഷമാണ് വിവേക് അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button