CinemaGeneralMollywoodNEWS

ആ സിനിമ ഒരിക്കലും വിട്ടുകളയാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു: അനു സിത്താര

ഞാന്‍ മോശമായി ചെയ്‌താല്‍ ആ സിനിമയും മോശമാകും

അനു സിത്താര എന്ന നടി നായിക എന്ന നിലയില്‍ മുഖ്യധാര മലയാള സിനിമയിലെ മുഖ്യ ഘടകമാണെങ്കിലും മികച്ച കഥാപാത്രം അപൂര്‍വമായേ ലഭിച്ചിട്ടുള്ളൂ. അതിലൊന്നായിരുന്നു രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത രാമന്‍റെ ഏദന്‍ തോട്ടത്തിലെ മാലിനി. തന്റെ കരിയറില്‍ ലഭിച്ച ഏറ്റവും മികച്ച സിനിമയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം. മാലിനി എന്ന കഥാപാത്രം തനിക്ക് ലഭിച്ചപ്പോള്‍ അത് ഏറ്റെടുക്കാന്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും പക്ഷേ ആ സിനിമ വിട്ടുകളയാന്‍ താന്‍ ഒരുക്കമല്ലായിരുന്നുവെന്നും അനു സിത്താര പറയുന്നു.

അനു സിത്താരയുടെ വാക്കുകള്‍

“എന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് ‘രാമന്റെ ഏദന്‍തോട്ടം’. ആ സിനിമയിലേക്ക് എനിക്ക് ക്ഷണം വരുമ്പോള്‍ അത് സ്വീകരിക്കാന്‍ എനിക്ക് ഭയമായിരുന്നു. കാരണം എന്റെ ക്യാരക്ടറിന്റെ ബലത്തിലാണ് ആ സിനിമ മൊത്തം നില്‍ക്കുന്നത്. ഞാന്‍ മോശമായി ചെയ്‌താല്‍ ആ സിനിമയും മോശമാകും. എന്നിരുന്നാലും അങ്ങനെയൊരു പ്രോജക്റ്റ് എന്റെ മുന്നില്‍ വന്നപ്പോള്‍ ഞാന്‍ വിട്ടു കളയാന്‍ തയ്യാറല്ലായിരുന്നു. ഒരു പുതുമുഖം എന്ന നിലയില്‍ എന്നെ അതിന്റെ സംവിധായകന്‍ വിശ്വസിക്കുമ്പോള്‍ എനിക്കും അത് ചെയ്യേണ്ട ഉത്തരവാദിത്തമുണ്ട്. ചാക്കോച്ചനുള്‍പ്പടെയുള്ളവര്‍ എനിക്ക് നല്ല സപ്പോര്‍ട്ട് നല്‍കിയത് കൊണ്ടാണ് അതിലെ മാലിനി എന്ന കഥാപാത്രം അത്രത്തോളം മികച്ചതായത്”.

shortlink

Related Articles

Post Your Comments


Back to top button