CinemaGeneralMollywoodNEWSUncategorized

പരാജയമായ ആ മോഹന്‍ലാല്‍ സിനിമ ആന്റണി എന്നെകൊണ്ടു നിര്‍ബന്ധിച്ചു എഴുതിപ്പിച്ചത്: എസ്.എന്‍ സ്വാമി

പുതിയ ഒരു കഥ ചിന്തിച്ചു കൊണ്ടുവന്നിട്ടു നമുക്ക് അതില്‍ മമ്മൂട്ടിയുടെ 'സേതു രാമയ്യര്‍' എന്ന കഥാപാത്രത്തെ ചേര്‍ത്ത് വയ്ക്കാം

സിബിഐ പരമ്പരകളുടെ തുടര്‍ച്ച എഴുതുമ്പോള്‍ തനിക്ക് മടി തോന്നിയിട്ടില്ലെന്നും പക്ഷേ ‘ഇരുപതാം നൂറ്റാണ്ട്’ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ‘സാഗര്‍ ഏലിയാസ്‌ ജാക്കി’ ചെയ്തപ്പോള്‍ തനിക്ക് അത് എഴുതാന്‍ താല്പര്യമില്ലായിരുന്നുവെന്നും ആന്റണി പെരുമ്പാവൂര്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് അങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നതെന്നും ഒരു ഓണ്‍ലൈന്‍ ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ എസ്.എന്‍ സ്വാമി പറയുന്നു.

എസ്.എന്‍ സ്വാമിയുടെ വാക്കുകള്‍

“സാഗര്‍ ഏലിയാസ്‌ ജാക്കി എഴുതാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു. ആന്റണിയാണ് എന്നെ നിര്‍ബന്ധിച്ചത്. ഒരു പക്ഷേ പുതിയ ഒരു എഴുത്തുകാരന്‍ അത് എഴുതിയിരുന്നേല്‍ നന്നായി വന്നേനെ. എന്നെക്കൊണ്ട് വീണ്ടും അത് എഴുതുക പ്രയാസമായിരുന്നു. സിബിഐ സിനിമകള്‍ വീണ്ടും സംഭവിക്കുന്നതിന് പിന്നില്‍ ആ കഥാപാത്രത്തെ നമുക്ക് മറ്റൊരു കഥയില്‍ സെറ്റ് ചെയ്യാം. പുതിയ ഒരു കഥ ചിന്തിച്ചു കൊണ്ടുവന്നിട്ടു നമുക്ക് അതില്‍ മമ്മൂട്ടിയുടെ ‘സേതു രാമയ്യര്‍’ എന്ന കഥാപാത്രത്തെ ചേര്‍ത്ത് വയ്ക്കാം. പക്ഷേ ‘ഇരുപതാം നൂറ്റാണ്ട്’ എന്ന സിനിമയുടെ രണ്ടാം ഭാഗം ചെയ്യുമ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധി അതില്‍ ഒരു കഥ വരും എന്നതാണ് വേറെ ഒരു കഥയിലേക്ക് ജാക്കിയെ മാറ്റി പ്രതിഷ്ഠിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയുടെ രണ്ടാം ഭാഗമായ ‘സാഗര്‍ ഏലിയാസ്‌ ജാക്കി’ വീണ്ടും ഞാന്‍ എഴുതിയത് തീരെ താല്‍പര്യമില്ലാതെയായിരുന്നു. സേതു രാമയ്യരുടെ കാര്യത്തില്‍ ആ മടിയില്ല. എസ്എന്‍ സ്വാമി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button