GeneralLatest NewsMollywoodNEWSSocial Media

‘ഏത് സിനിമയാണെന്ന് ഊഹിക്കാമോ?’ ചിത്രവുമായി അനുപമ പരമേശ്വരൻ

അനുപമ പങ്കുവെച്ച പുതിയ ഫോട്ടോയാണ്  സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. ഗംഭീര തുടക്കത്തോടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും മലയാള സിനിമയിൽ വേണ്ടത്ര രീതിയിൽ ശോഭിക്കാൻ താരത്തിന് സാധിച്ചിട്ടില്ല. എന്നാൽ നിരവധി അന്യഭാഷാ ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്.

സിനിമയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് അനുപമ. നിരവധി ചിത്രങ്ങളാണ് താരം പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ അനുപമ പങ്കുവെച്ച പുതിയ ഫോട്ടോയാണ്  സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏത് സിനിമയിലേതാണ് എന്ന് ഊഹിക്കാമോ എന്ന അടികുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CNF60vHJgeZ/?utm_source=ig_web_copy_link

കാര്‍ത്തികേയ 2, 18 പേജസ്, മണിയറയിലെ അശോകൻ എന്നിങ്ങനെ ഒട്ടേറെ കമന്റുകളാണ് വരുന്നത്. അനുപമ പരമേശ്വരൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഏത് സിനിമയിലേതാണ് എന്ന് അനുപമ പരമേശ്വരൻ മറുപടി പറഞ്ഞിട്ടുമില്ല.

തെലുങ്കില്‍ 18 പേജസ് എന്ന ചിത്രത്തിലാണ് അനുപമ പരമേശ്വരൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തള്ളി പോകാതെ എന്ന തമിഴ് സിനിമയാണ് അനുപമ പരമേശ്വരന്റേതായി പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button