CinemaGeneralKollywoodLatest NewsNEWSSongsVideos

മാരി സെൽവരാജിന്റെ വരികളിൽ കർണ്ണന്റെ പുതിയ ഗാനം ; വേറിട്ട അഭിനയവുമായി ധനുഷ്

കർണ്ണന്റെ യുദ്ധം എന്നാണ് ഉട്രാദിങ്ക യെപ്പോ ഗാനത്തിന്റ അർത്ഥം

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ് മാരി സെല്‍വരാജ് ചിത്രം കർണ്ണൻ. ഇപ്പോഴിതാ ചിത്രത്തിന്റെ നാലാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ഉട്രാദിങ്ക യെപ്പോ എന്ന ഗാനം എൻജോയ് എൻചാമി ഫെയിം ദിയാണ് ആലപിച്ചിരിക്കുന്നത് . കർണ്ണന്റെ യുദ്ധം എന്നാണ് ഉട്രാദിങ്ക യെപ്പോ ഗാനത്തിന്റ അർത്ഥം.

സംവിധായകൻ മാരി സെൽവരാജാണ് ഗാനത്തിന്റെ വരികൾ എഴുതിയിക്കുന്നത്. ‘കുറ്റബോധമില്ലാതെ ഒരാൾ, മണ്ണിരയെ പിടിക്കുന്നത് കാണുമ്പോൾ, യുദ്ധത്തിനുള്ള ആജ്ഞ കർണ്ണൻ നൽകുന്നു’ എന്നാണ് പാട്ടിന്റെ ആദ്യ വരികൾ അർത്ഥമാക്കുന്നത്. സന്തോഷ് നാരായണൻ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ദിയുടെ ഒപ്പം സംഗീത സംവിധായകൻ സന്തോഷ് നാരായണനും, കൊറിയോഗ്രാഫർ സാൻഡിയും, സംവിധായകൻ മാരി സെൽവരാജും ഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നു.വാള് വീശി ഒരു കൂട്ടം ആളുകളെ രക്ഷിക്കുന്ന ധനുഷിനെയാണ് സിനിമയിലെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ ഒൻപതിനാണ് സിനിമയുടെ റിലീസ്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ധനുഷിന്റെ നാൽപ്പത്തിയൊന്നാമത്തെ ചിത്രമാണ് കർണ്ണൻ.

‘പരിയേറും പെരുമാള്‍’ എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്.

shortlink

Related Articles

Post Your Comments


Back to top button