CinemaGeneralKollywoodLatest NewsMollywoodNEWSWOODs

സൂര്യയ്ക്ക് ദേവയുടെ ആശംസകൾ ; രജനീകാന്തിന് ആശംസയറിയിച്ച് മെഗാസ്റ്റാർ മമ്മൂട്ടി

അൻപത്തിയൊന്നാമത് ഫാൽക്കേ അവാർഡ് നേടിയ സൂപ്പർ സ്റ്റാർ രജനീകാന്തിന് ആശംസയുമായി മെഗാസ്റ്റാർ മമ്മൂട്ടി. സോഷ്യൽ മീഡിയയിൽ വളരെ വ്യത്യസ്തമായാണ് മെഗാസ്റ്റാർ രജനീകാന്തിന് ആശംസ നേർന്നത്. ‘ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ സൂര്യക്ക് ദേവയുടെ ആശംസ എന്ന കുറിപ്പോടുകൂടിയാണ് മമ്മൂട്ടിയുടെ അഭിനന്ദനം.

നേരത്തെ, ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന രജനീകാന്തിന് വേഗം തന്നെ സുഖം പ്രാപിക്കട്ടെയെന്ന് അനേകംപേർ ആശംസ നേർന്നപ്പോഴും, ശ്രദ്ധേയമായത് മമ്മൂട്ടി നൽകിയ ആശംസയാണ്.

മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളായ സൂര്യ, ദേവ എന്നീ കഥാപാത്രങ്ങളായാണ് ഇരുവരും ദളപതിയിൽ പ്രത്യക്ഷപ്പെട്ടത്. തന്റെ ദളപതിയാണ് സൂര്യ എന്നാണ് ദേവ എന്ന മമ്മൂട്ടി കഥാപാത്രം ആ ചിത്രത്തിൽ പറയുന്നത്. എന്നാൽ പിന്നീട് ഇരുവരും ഒന്നിച്ച ചിത്രങ്ങളൊന്നും ഉണ്ടായിട്ടില്ല. സിനിമയ്ക്കു പുറത്തു വലിയ സൗഹൃദമാണ് ഇരുവരും കാത്തു സൂക്ഷിക്കുന്നത്.

 

Congratulations Surya for the Dadasaheb Phalke Award.
With love
Deva

Posted by Mammootty on Thursday, 1 April 2021

 

shortlink

Related Articles

Post Your Comments


Back to top button