GeneralLatest NewsMollywoodNEWSSocial Media

‘ഒറിജിനൽ പെണ്ണു കാണൽ റാഗിങ്’ ? വീഡിയോ പങ്കുവെച്ച് മൃദുല

യുട്യൂബ് ചാനലിൽ യുവ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്

ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ച താരമാണ് മൃദുല വിജയും യുവ കൃഷ്ണയും. അടുത്തിടെയാണ് ഇരുവരുടെയും വിവാഹം നിശ്ചയം നടന്നത്. നിശ്ചയത്തിന് ശേഷം ഇരുവരും മൃദ്വ എന്ന പേരിൽ യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു. ഇപ്പോഴിതാ യുട്യൂബ് ചാനലിൽ  മൃദുല പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്.

പെണ്ണു കാണൽ ദിവസം എടുത്ത ഒരു വിഡിയോ ആണ് മൃദുല അടുത്തിടെ പങ്കുവച്ചത്.‘ഒറിജിനൽ പെണ്ണു കാണൽ റാഗിങ്’ എന്ന തലക്കെട്ടോടെയാണ് 30 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ മൃദുല പോസ്റ്റ് ചെയ്തത്. മൃദുല ചായയുമായി എത്തുമ്പോൾ ‘ഇതാണോ ?’ എന്നു ചോദിച്ച് യുവ എടുക്കാതെ കളിപ്പിക്കുന്നു. ഇതിനിടയിൽ ആരോ ‘പെണ്ണിന്റെ കൈ വിറയ്ക്കുന്നത് എന്തേ ?’ എന്നു ചോദിക്കുന്നതുമാണു വീഡിയോയിലുള്ളത്.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ ശ്രദ്ധിക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments


Back to top button