GeneralLatest NewsMollywoodNEWSSocial Media

എന്റെ ആദ്യത്തെ കവർപേജുകളിലൊന്ന് ; പഴയകാല ചിത്രവുമായി സുചിത്ര

നമ്പർ 20 മദ്രാസ് മെയിൽ കാലത്തെ ചിത്രം

മലയാളി പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് സുചിത്ര. 80-90 കാലഘട്ടത്തിൽ വിജയചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്നു സുചിത്ര. വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ സുചിത്ര ഇപ്പോൾ അമേരിക്കയിലാണ് താമസം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സുചിത്ര പങ്കുവച്ച ഒരു പഴയകാല ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മോഹൻലാൽ നായകനായെത്തിയ ‘നമ്പർ 20 മദ്രാസ് മെയിൽ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു മാഗസിനിൽ വന്ൻ കവർ ചിത്രമാണ് സുചിത്ര പങ്കുവെച്ചിരിക്കുന്നത്. “ഓർമകളിൽ നിന്നും…. നമ്പർ 20 മദ്രാസ് മെയിൽ കാലത്തെ ചിത്രം, എന്റെ ആദ്യത്തെ കവർപേജുകളിലൊന്ന്,” എന്നാണ് സുചിത്ര കുറിക്കുന്നത്.

https://www.instagram.com/p/CNIrykPnovo/?utm_source=ig_web_copy_link

1978ൽ ആരവം എന്ന സിനിമയിലൂടെ ബാലതാരമായാണ് സുചിത്ര വെളളിത്തിരയിലെത്തിയത്. മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2002 ല്‍ ഐവി ശശി സംവിധാനം ചെയ്ത ആഭരണചാര്‍ത്ത് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അമേരിക്കയിലെ കൻസാസ് സിറ്റിയിലെ മിസോറിയിൽ ആണ് ഭർത്താവും പൈലറ്റുമായ മുരളിക്കും മകൾ നേഹയ്ക്കുമൊപ്പം 17 വർഷമായി സുചിത്രയുടെ താമസം. സോഫ്റ്റ്‌വെയര്‍ എൻജിനിയറായി ജോലി ചെയ്യുന്നുമുണ്ട് താരം.

 

shortlink

Related Articles

Post Your Comments


Back to top button