BollywoodCinemaGeneralLatest NewsNEWS

സിനിമ വിജയിച്ചാൽ മാത്രം പ്രതിഫലം ; കാരണം പറഞ്ഞ് ആമിർ ഖാൻ

സിനിമ നല്ലതാണെങ്കില്‍ ആദ്യം നിക്ഷേപം തിരിച്ചു പിടിക്കും , ആമിർ

യാദോം കി ബാരാത്ത് എന്ന സിനിമയിലെ ചെറു വേഷത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ആമിർ ഖാൻ. ദില്‍ എന്ന സിനിമയിലെ വേഷത്തോടെയാണ് രാജ്യത്ത് ആമിര്‍ ഖാൻ ഏറെ ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായ താരം ബോളിവുഡിൽ തന്റേതായ സ്ഥാനമുറപ്പിച്ചു. സ്വന്തമായി നിലപാടുള്ള താരത്തിന്റെ പല തീരുമാനങ്ങളും     ആരാധകരെ വിസ്മയിപ്പിക്കാറുണ്ട്. സിനിമയുടെ വിജയത്തിന് മുമ്പേ ഒരു രൂപ പോലും പ്രതിഫലമായി വാങ്ങാത്ത ആമിർ ഖാൻ, ഇപ്പോൾ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ്.

”സിനിമകള്‍ക്ക് മുന്‍കൂറായി പ്രതിഫലം വാങ്ങുന്നത് ഞാന്‍ നിര്‍ത്തി. ഒരു രൂപ പോലും സിനിമകള്‍ക്കായി ഞാന്‍ ഈടാക്കുന്നില്ല. സിനിമ നല്ലതാണെങ്കില്‍ ആദ്യം നിക്ഷേപം തിരിച്ചു പിടിക്കും. സിനിമയ്ക്ക് ചിലവായ തുക വീണ്ടെടുക്കുമ്പോള്‍ എല്ലാവര്‍ക്കും പ്രതിഫലം നല്‍കുന്നു. അതില്‍ നിന്നും ഒരു ശതമാനം ഞാനും സമ്പാദിക്കുന്നു. സിനിമ വിജയിച്ചില്ലെങ്കില്‍ ഞാന്‍ സമ്പാദിക്കില്ല. ആര്‍ക്കും നഷ്ടം സംഭവിക്കരുത്. അങ്ങനെയുണ്ടായാല്‍ അതിന് ഉത്തരവാദി ഞാന്‍ ആണെന്ന് തോന്നും” എന്നാണ് ആമിര്‍ പറയുന്നത്.

2018ല്‍ ആണ് സിനിമയുടെ വിജയത്തിന് മുമ്പ് താന്‍ ഒരു രൂപ പോലും വാങ്ങാറില്ലെന്ന കാര്യം ആമിര്‍ തുറന്നു പറഞ്ഞത്. ത്രീ ഇഡിയറ്റ്‌സ്, പികെ, ദംഗല്‍ തുടങ്ങി റെക്കോര്‍ഡ് ബ്രെക്കിംഗ് സിനിമകള്‍ ചെയ്ത ആമിറിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം ഫ്‌ളോപ്പ് ആയിരുന്നു.

2018ല്‍ റിലീസ് ചെയ്ത ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു. താരേ സമീന്‍ പര്‍, തലാഷ് തുടങ്ങി ചെറിയ ബജറ്റില്‍ എടുത്ത ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്നു. തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ കാരണമായതെന്ന് താരം പറയുന്നു.

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ പരാജയത്തിന് ശേഷം രണ്ട് വര്‍ഷത്തോളം ആമിര്‍ സിനിമാരംഗത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ലാല്‍ സിംഗ് ഛദ്ദ ആണ് താരം വേഷമിടുന്ന ഏറ്റവും പുതിയ ചിത്രം. അടുത്തിടയിൽ മൊബൈൽ ഫോൺ ഉൾപ്പടെയുള്ളവ ഉപേഷിക്കുന്നുവെന്ന ആമിർ ഖാന്റെ പ്രഖ്യാപനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button