CinemaGeneralLatest NewsMollywoodNEWS

സത്യത്തിൽ അങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല: തുറന്നു സംസാരിച്ചു ബിജു മേനോൻ

മനസ്സിൽ കണ്ടതും ചെയ്യാൻ ഉദ്ദേശിച്ചതും റോയ് എന്ന ചെറുപ്പക്കാരൻ്റെ വേഷമായിരുന്നു

ഗെറ്റപ്പിൽ മാറ്റം വരുത്തി ‘അയ്യപ്പനും കോശി’യിലെ അയ്യപ്പൻ നായരെ പോലെ വാർദ്ധക്യത്തിൻ്റെ സ്പേസിൽ നിന്ന് അഭിനയ വിസ്ഫോടനം തീർക്കുകയാണ് നടൻ ബിജുമേനോൻ. തിയേറ്ററിൽ പ്രദർശനത്തിനെത്തിയ ‘ആർക്കറിയാം’ എന്ന ചിത്രത്തിലാണ് ബിജു മേനോൻ്റെ ഇട്ട്യേര എന്ന വേഷം ശ്രദ്ധിക്കപ്പെടുന്നത് .അത്തരമൊരു കഥാപാത്രം തന്നിലേക്ക് വന്നതിൻ്റെ സാഹചര്യം, മാതൃഭൂമിയുടെ വാരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് ബിജു മേനോൻ. പാർവതി തിരുവോത്തും ചിത്രത്തിൽ മുഖ്യ വേഷത്തിലുണ്ട്.

“ആർക്കറിയാം എന്ന ചിത്രത്തിൻ്റെ കഥയുമായി സമീപിക്കുന്നത് ക്യാമറാമാൻ സാനു ജോൺവർഗീസാണ്. ശ്യാമപ്രസാദിൻ്റെ ‘ഇലക്ട്ര’യിൽ അഭിനയിക്കുന്ന സമയം മുതൽ സാനുവിനെ പരിചയമുണ്ട്. ആദ്യ കേൾവിയിൽത്തന്നെ കഥ ഇഷ്ടമായി. അഭിനയിക്കാമെന്ന് സമ്മതിച്ചപ്പോൾ ഏത് കഥാപാത്രം ചെയ്യാനാണ് താത്പര്യമെന്ന് സാനു ചോദിച്ചു. സത്യത്തിൽ അങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല. മനസ്സിൽ കണ്ടതും ചെയ്യാൻ ഉദ്ദേശിച്ചതും റോയ് എന്ന ചെറുപ്പക്കാരൻ്റെ വേഷമായിരുന്നു. റോയ് എന്ന കഥാപാത്രം സ്വികരിക്കുന്നതിൽ കുഴപ്പമൊന്നുമില്ലെന്നും എന്നാൽ സാധാരണ ചെയ്യുന്നതിൽ വ്യത്യസ്തവും സ്ഥിരം കാണത്തതും പുതുമയുള്ളതുമായ വേഷം എഴുപത്തിമൂന്നുകാരൻ ഇട്ട്യേരയുടേതാകുമെന്നും സാനു പറഞ്ഞു. അപ്പോഴാണ് അങ്ങനെ ചിന്തിച്ചത് . പ്രായംചെന്ന വേഷം അവതരിപ്പിക്കാൻ ഒരു പ്രയാസവുമുള്ള ആളല്ല ഞാൻ. കൂടുതൽ ആലോചിച്ചപ്പോൾ അയ്യപ്പൻ നായരെ പോലെ കരിയറിൽ വേറിട്ട കഥാപാത്രമാകും  ഇട്ട്യേര എന്ന് തോന്നി. കൂടുതൽ തല പുകയ്ക്കാനൊന്നും പോയില്ല. എന്നിൽ നിന്ന് പ്രതീക്ഷിക്കാത്ത രുപവും ഭാവവുമുള്ളൊരു വേഷം കിട്ടിയപ്പോൾ അതിനൊപ്പം നീങ്ങുകയായിരുന്നു”. ബിജു മേനോൻ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button