GeneralKollywoodLatest NewsNEWSSocial Media

സിമ്രന് ഇന്ന് 45-ാം പിറന്നാൾ ; ആശംസയുമായി ആരാധകർ

ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും താരം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് തമിഴ് ചിത്രങ്ങളിലൂടെയാണ്

തെന്നിന്ത്യൻ സൂപ്പർ താരം സിമ്രൻ ബഗ്ഗയുടെ 45-ാം ജന്മദിനമാണിന്ന്. 45ലും ചെറുപ്പം തുളുമ്പുന്ന ചുറു ചുറുപ്പുള്ള സിമ്രന് നിരവധിപേരാണ് ആശംസയുമായെത്തിയത്. ഋഷിബാല നവൽ എന്നാണ് സിമ്രന്റെ യഥാർത്ഥ പേര്. ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും താരം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് തമിഴ് ചിത്രങ്ങളിലൂടെയാണ്.

1997ൽ പുറത്തിറങ്ങിയ വി.ഐ.പി. എന്ന സിനിമയിൽ പ്രഭു ദേവയുടെ നായികയായിട്ടാണ് സിമ്രൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വിജയ്, അജിത്, കമലഹാസൻ തുടങ്ങിയ പ്രമുഖ നായകന്മാരുടെ എല്ലാം നായികയായി താരം തിളങ്ങി.

ഇതിനിടെ മലയാളത്തിലും സിമ്രൻ വേഷമിട്ടു. 1996ൽ പുറത്തിറങ്ങിയ ഇന്ദ്രപ്രസ്ഥത്തിൽ ചിത്ര എന്ന മാദ്ധ്യമപ്രവർത്തകയുടെ വേഷമായിരുന്നു. പിന്നീട് 2007ലെ ഹാർട്ട് ബീറ്റ്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചു.

രജനികാന്ത് ചിത്രം ‘പേട്ട’യാണ് തിയേറ്ററിലെത്തിയ സിമ്രന്റെ ഏറ്റവും പുതിയ ചിത്രം. അടുത്തതായി ‘റോക്കറ്റ്‌റി: ദി നമ്പി എഫ്ഫക്റ്റ്’ എന്ന സിനിമയിൽ മാധവന്റെ ഭാര്യയുടെ വേഷത്തിലും താരം എത്തുന്നുണ്ട്.

വിക്രമിനെയും ധ്രുവ് വിക്രമിനെയും പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിയാനിലും സിമ്രൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിയാൻ വിക്രമിനൊപ്പം അഭിനയിക്കുന്ന സിമ്രാന്റെ മൂന്നാമത്തെ ചിത്രമാണിത്.

shortlink

Related Articles

Post Your Comments


Back to top button