CinemaGeneralLatest NewsMollywoodNEWS

ആഴ്ചകളുടെ ഇടവേളയിൽ സിനിമകൾ : മറുപടി പറഞ്ഞു കുഞ്ചാക്കോ ബോബൻ

സെക്കൻ്റ് ഷോ ആരംഭിച്ച് കുടുംബസമേതം പ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്തിത്തുടങ്ങിയ ശേഷം റിലീസ് ചെയ്യാമെന്നു കരുതി കാത്തിരിക്കുകയായിരുന്നു

മുപ്പത് ദിവസത്തിനിടെ മൂന്ന് സിനിമകളാണ് കുഞ്ചാക്കോ ബോബൻ്റേതായി മാത്രം റിലീസിന് എത്തുന്നത് . ‘മോഹൻകുമാർ ഫാൻസ്’‌, ‘നായാട്ട്’, ‘നിഴൽ’ തുടങ്ങിയ രണ്ട് സിനിമകൾ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിൽ എത്താനിരിക്കെ ജിസ് ജോയ് സംവിധാനം ചെയ്ത മോഹൻകുമാർ ഫാൻസ് മാർച്ച് ആദ്യവാരത്തിൽ തന്നെ പ്രദർശനത്തിനെത്തിയിരുന്നു .. അഭിനയിച്ച സിനിമകൾ ആഴ്ചകളുടെ ഇടവേളയിലെത്തുമ്പോൾ അതിനെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

കുഞ്ചാക്കോ ബോബന്റെ വാക്കുകൾ

“മോഹൻകുമാർ ഫാൻസും, നായാട്ടും ലോക് ഡൗണിന് മുൻപ് തന്നെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമകളാണ്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ലോക് ഡൗണിന് ശേഷം ചിത്രീകരിച്ച സിനിമയാണ് ‘നിഴൽ’. ഇത്രയധികം കാലം തിയേറ്ററുകൾ അടച്ചിടുന്നത് ആദ്യമായിട്ടാണല്ലോ. സെക്കൻ്റ് ഷോ ആരംഭിച്ച് കുടുംബസമേതം പ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്തിത്തുടങ്ങിയ ശേഷം റിലീസ് ചെയ്യാമെന്നു കരുതി കാത്തിരിക്കുകയായിരുന്നു. വിഷുക്കാലത്ത് തിയേറ്ററുകൾ സജീവമാകുമെന്ന വിശ്വസത്തിലാണ് സിനിമകളെത്തുന്നത്. അഭിനയിച്ച സിനിമകൾ ആഴ്ചകളുടെ ഇടവേളയിൽ പ്രദർശനത്തിനെത്തുന്നുണ്ടെങ്കിലും പ്രമേയത്തിലും അവതരണത്തിലുമെല്ലാം വ്യത്യസ്തമാണ്. .സിനികളെല്ലാം വേറിട്ട അനുഭവമാകും പ്രേക്ഷകർക്ക് സമ്മാനിക്കുക”.

shortlink

Related Articles

Post Your Comments


Back to top button