GeneralLatest NewsNEWSTV Shows

വീട്ടില്‍ കലഹം ഉണ്ടാകാതിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താന്‍; ഭാഗ്യലക്ഷ്മി

ബിഗ് ബോസ് വീട്ടിനുള്ളില്‍ പലപ്പോഴും അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ സാധിച്ചിരുന്നില്ല

ബിഗ് ബോസ് മലയാളം സീസണ്‍ 3 ആരാധകരേ അമ്പരപ്പിച്ചുകൊണ്ടു ബിഗ് ബോസ് വീട്ടിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയും ശക്തയായ മത്സരാര്‍ത്ഥിയുമായ ഭാഗ്യലക്ഷ്മി പുറത്തായിരിക്കുകയാണ്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഭാഗ്യലക്ഷ്മിയുടെ പുറത്താകല്‍. പുറത്ത് വരണമെന്ന് താന്‍ ആഗ്രഹിച്ചപ്പോഴാണ് എവിക്ഷന്‍ സംഭവിച്ചതെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നു.

ബിഗ് ബോസ് വീട്ടിനുള്ളില്‍ പലപ്പോഴും അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ സാധിച്ചിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. വീട്ടില്‍ കലഹം ഉണ്ടാകാതിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താന്‍. നമ്മള്‍ ക്യാപ്റ്റന്‍സിയെ കുറിച്ചൊരു അഭിപ്രായം പറഞ്ഞാല്‍ അതനുസരിച്ചാണ് നമ്മളോട് പെരുമാറുന്നത്. നമുക്ക് വ്യക്തമായ അഭിപ്രായങ്ങള്‍ പറയാന്‍ പറ്റുന്നില്ല. നിയന്ത്രണം വിട്ടിട്ടുള്ള വാക്കുകളുണ്ടാകുമെന്നും ഭാഗ്യലക്ഷ്മി മോഹന്‍ലാലിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button