CinemaGeneralLatest NewsMollywoodNEWS

‘സ്റ്റാർ’ ; പൃഥ്വിരാജ്​ -ജോജു ജോർജ്​ ചിത്രം ഏപ്രിൽ ഒമ്പതിന്, ട്രെയിലർ പുറത്ത്

ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ഈ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം സോഷ്യല്‍ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു

ജോജു ജോര്‍ജും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ‘സ്റ്റാറി’ന്റെ റിലീസ് പ്രഖ്യാപിച്ചു. ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന ‘സ്റ്റാര്‍’ ഏപ്രില്‍ 9ന് തിയേറ്റര്‍ റിലീസിങിന് ഒരുങ്ങുകയാണ്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മിച്ച ഈ ചിത്രത്തില്‍ നായിക കഥാപാത്രമായി ഷീലു എബ്രഹാമും എത്തുന്നു. നിഗൂഡതകൾ അടങ്ങിയ മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ഈ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം സോഷ്യല്‍ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു .

ജോജു ജോർജും പൃഥ്വിരാജും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ സവിശേഷത. സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് വശങ്ങൾ കൈകാര്യം ചെയ്യുന്നത്.

തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. എം. ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായണ​േന്‍റതാണ് വരികൾ.

ബാദുഷ പ്രൊജക്ട് ഡിസൈനർ ആയ ചിത്രത്തിൽ റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം. ജോർജ്ജ് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button