CinemaGeneralIndian CinemaLatest NewsNEWS

ഇ​ന്ത്യ​ന്‍​ ​സി​നി​മ​യി​ല്‍​ ​ഏ​റ്റ​വും​ ​ ഉയര്‍ന്ന പ്ര​തി​ഫ​ലം​​ വാങ്ങുന്ന സംവിധായകൻ ?

ബാ​ഹു​ബ​ലി​ ​സീ​രീ​സി​ല്‍​ ​നി​ന്ന് ​രാ​ജ​മൗ​ലി​ക്ക് ​ലാ​ഭ​വി​ഹി​ത​മാ​യി​ ​ല​ഭി​ച്ച​ത് 100​ ​കോ​ടി​യാ​ണെ​ന്നും​ ​റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്

ബ്ര​ഹ്മാണ്ഡ ​ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന സംവിധായകന്മാരാണ് ഷങ്കറും രാജമൗലിയും. രണ്ടുപേരുടെയും ചിത്രങ്ങൾക്കായി പ്രേക്ഷകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഇ​ന്ത്യ​ന്‍​ ​സി​നി​മ​യി​ല്‍​ ​ഏ​റ്റ​വും​ ​ ഉയര്‍ന്ന പ്ര​തി​ഫ​ലം​​ വാങ്ങുന്ന സംവിധായകന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചിരിക്കുകയാണ് രാ​ജ​മൗ​ലി​.

75​ ​കോ​ടി​യാ​ണ് ​രാ​ജ​മൗ​ലി​ക്ക് ​ഒ​രു​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെയ്യുമ്പോൾ ​ ​ല​ഭി​ക്കു​ന്ന​ ​പ്ര​തി​ഫ​ലം. ലോ​ക​വ്യാ​പ​ക​മാ​യി​ ​ആ​യി​ര​ത്തി​ ​എ​ണ്ണൂ​റ് ​കോ​ടി​ ​ക​ള​ക്‌ട് ​ചെ​യ്ത​ ​ബാ​ഹു​ബ​ലി​ ​സീ​രീ​സി​ല്‍​ ​നി​ന്ന് ​രാ​ജ​മൗ​ലി​ക്ക് ​ലാ​ഭ​വി​ഹി​ത​മാ​യി​ ​ല​ഭി​ച്ച​ത് 100​ ​കോ​ടി​യാ​ണെ​ന്നും​ ​റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​ന്‍​ ​ഷ​ങ്ക​റാ​ണ് ​പ്ര​തി​ഫ​ല​ കാര്യത്തിൽ ​ ​ര​ണ്ടാ​മ​ത് ​നി​ല്‍​ക്കു​ന്ന​ത്.​ ​നാ​ല്പ​ത് ​കോ​ടി​ ​രൂ​പ​യാ​ണ് ​ഒ​രു​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്യാ​ന്‍​ ​ഷ​ങ്ക​ര്‍​ ​വാ​ങ്ങു​ന്ന​ത്.

രാം​ച​ര​ണ്‍​ ​തേ​ജ​യും​ ​ജൂ​നി​യ​ര്‍​ ​എ​ന്‍.​ടി.​ ​ആ​റും​ ​അ​ജ​യ് ​ദേ​വ്‌​ഗ​ണും​ ​ആ​ലി​യ​ ​ഭ​ട്ടും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ള​വ​ത​രി​പ്പി​ക്കു​ന്ന​ ​ആ​ര്‍.​ആ​ര്‍.​ആ​ര്‍​ ​ആ​ണ് ​രാ​ജ​മൗ​ലി​യു​ടെ​ ​പു​തി​യ​ ​ചി​ത്രം.

ക​മ​ല്‍​ഹാ​സ​ന്‍​ ​നാ​യ​ക​നാ​കു​ന്ന​ ​ഇ​ന്ത്യ​ന്‍​ 2​ ​സം​വി​ധാ​നം​ ​ചെ​യ്യാ​ന്‍​ ​ഷ​ങ്ക​ര്‍​ ​വാ​ങ്ങി​യ​ ​പ്ര​തി​ഫ​ലം​ 40​ ​കോ​ടി​ ​രൂ​പ​യാ​ണ്.​ ​രാം​ച​ര​ണ്‍​ ​തേ​ജ​ ​നാ​യ​ക​നാ​കു​ന്ന​ ​ഏറ്റവും പുതിയ തെ​ലു​ങ്ക് ​ചിത്രത്തിനായി ​ ​ഷ​ങ്ക​ര്‍​ ​വാ​ങ്ങു​ന്നതും ​നാ​ല്പ​ത് ​കോ​ടി​ ​ത​ന്നെ​യാ​ണ്.​ ​ദി​ല്‍​രാ​ജു​വാ​ണ് ​തെ​ലു​ങ്ക് ​ചി​ത്രം​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്.

അതേസമയം ​ ​ഇ​ന്ത്യ​ന്‍​ 2​ ​പൂ​ര്‍​ത്തി​യാ​ക്കാ​തെ​ ​ഷ​ങ്ക​ര്‍​ ​രാം​ച​ര​ണി​ന്റെ​ ​തെ​ലു​ങ്ക് ​ചി​ത്രം​ ​ചെ​യ്യു​ന്ന​തി​നെ​തി​രെ​ ​നി​ര്‍​മ്മാ​താ​ക്ക​ളാ​യ​ ​ലൈ​ക്ക​ ​പ്രൊ​ഡ​ക്ഷ​ന്‍​സ് ​മ​ദ്രാ​സ് ​ഹൈ​ക്കോ​ട​തി​യി​ല്‍​ ​പ​രാ​തി​ ​ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് .​ ​40 കോടിയാണ് പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്. അതില്‍ 14 കോടി ഷങ്കറിന് നല്‍കി കഴിഞ്ഞുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഏ​പ്രി​ല്‍​ 15​ന് ​കോ​ട​തി​ ​ഈ​ ​കേ​സി​ല്‍​ ​വാ​ദം​ ​കേ​ള്‍​ക്കും.

shortlink

Related Articles

Post Your Comments


Back to top button